Saturday, May 2, 2020

സുപ്രഭാതം ചങ്ക് സ്

ഹായ്, എല്ലാവർക്കും സുപ്രഭാതം,

  എല്ലാവർക്കും സുഖം തന്നെയെന്നു കരുതട്ടെ. ഈ കൊറോണക്കാലം നമ്മുടെ രാജ്യത്ത് ഏൽപ്പിച്ച ആഘാതം വലുതാണെന്ന് എല്ലാവർക്കുമറിയാം. പരസ്പരം സഹായിച്ചും സ്നേഹിച്ചും നമ്മൾ ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കും.

       ഇന്ന് ഞാൻ പറയുന്നത് മോഹഭംഗത്തെക്കുറിച്ചാണ്.

            നിങ്ങൾ അമിതമായി പ്രതീക്ഷ വച്ചു പുലർത്തുമ്പോൾ മോഹഭംഗമുണ്ടാകും.മോഹഭംഗമുണ്ടാകാതിരിക്കണമെങ്കിൽ ഒന്നും പ്രതീക്ഷിക്കാതിരിക്കണം. ഓഷോ പറയുന്നു പ്രതീക്ഷകളൊന്നുമില്ലാതെ ജീവിക്കുമ്പോൾ മോഹഭംഗമുണ്ടാകുന്നില്ല.എന്നാൽ ആളുകൾ തുടരെ തുടരെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു. അവരുടെ പ്രതീക്ഷകൾക്ക് യാതൊരന്ത്യവും ഇല്ല. അപ്പോൾ മോഹഭംഗം കടന്നു വരുന്നു. മോഹഭംഗം പ്രതീക്ഷയുടെ നിഴലാകുന്നു. മോഹഭംഗമല്ല പ്രശ്നം., പ്രതീക്ഷയോടൊപ്പമാണ് പ്രശ്നമുണ്ടാകുന്നത്.

       എന്ത് ആവശ്യപ്പെട്ടാലും അത് അമിതമായ ആവശ്യപ്പെടലാവും. ഒന്നും ആവശ്യപ്പെടാതിരിക്കുക. അപ്പോൾ നിങ്ങൾ അതിശയപ്പെട്ടു പോകും.സംഭവിക്കുന്നതെന്തും നല്ലതിനായിരിക്കും.

    നിങ്ങൾ 5000 രൂപ പ്രതീക്ഷിക്കുകയും 1000 രൂപ മാത്രം കിട്ടുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് മോഹഭംഗം ഉണ്ടാകുന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് നിങ്ങൾക്ക് ആയിരം രൂപ കിട്ടുന്നതെങ്കിൽ നിങ്ങൾ വളരെയധികം ആഹ്ലാദിക്കും.(ഇത് ഒരു വ്യാപാരി 1000 രൂപയുടെ സാധനത്തിന് 5000 രൂപ കിട്ടണം എന്ന് പ്രതീക്ഷിച്ച് അവസാനം 1000 രൂപ കിട്ടിയപ്പോഴുള്ള കാര്യമാണ്) നന്ദിയുള്ളവനായിത്തീരും.പ്രതീക്ഷിക്കാതിരിക്കുക, അപ്പോൾ നിങ്ങൾക്കു കാണാം ജീവിതം മുഴുവൻ ആഹ്ലാദമായിത്തീരുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമുക്ക് സഹജീവികളെ സ്നേഹിക്കാൻ കഴിയണം.

    നമുക്കെല്ലാവർക്കും എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ കോവിഡ് 19 ഇല്ലാത്ത ഒരു രാജ്യത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് നല്ലൊരു ദിവസം ആശംസിക്കുന്നു.

                    സ്നേഹപൂർവ്വം
                               മജു

No comments:

Post a Comment