Thursday, May 7, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-21



   ഞാൻ ജോലിയിൽ പ്രവേശിച്ച സമയം ഒരു ദിവസം വൈകുന്നേരം ഞാനും പ്രസാദും കൂടി നടക്കാൻ ഇറങ്ങിയതാണ്.അങ്ങനെ നടന്നു നീങ്ങുമ്പോൾ ശ്രീ.വി.സി.ചന്ദ്രൻ മാസ്റ്ററുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു ഓട്ടോ നിറുത്തിയിട്ടുണ്ട്. അതിൽ രമേശൻ (യഥാർത്ഥ പേരല്ല) എന്നു പേരായ ഒരാൾ വയറുവേദന കൊണ്ട് പുളയുന്നുണ്ട്.ചന്ദ്രൻ മാഷെ കണ്ട് പൈസ കടം വാങ്ങി ആശുപത്രിയിൽ പോകാൻ കാത്തിരിക്കുകയായിരുന്നു അവർ. ചന്ദ്രൻ മാഷ് എവിടെയോ പോയിട്ട് എത്തിയിട്ടില്ല.
       ഞങ്ങളുടെ കയ്യിൽ പൈസ ഉണ്ടോ എന്ന് അവർ അന്വേഷിച്ചു. 100 രൂപയാണ് അവർക്കു വേണ്ടിയിരുന്നത്. എൻ്റെ കയ്യിൽ 100 രൂപ മഠത്തിൽ ഉണ്ടായിരുന്നു. ഞാൻ പോയി എടുത്തു കൊണ്ടുവരാമെന്ന് പറഞ്ഞ് അതിവേഗം മoത്തിൽ പോയി 100 രൂപ എടുത്ത് കൊണ്ട് വന്ന് കൊടുത്തു. അവർ അതിവേഗം വയറുവേദനയുമായി പുളയുന്ന രമേശനുമായി ആശുപത്രിയിലേക്ക് പോയി. അന്ന് നൂറു രൂപയ്ക്ക് നല്ല വിലയുണ്ട്.
     രണ്ട് മാസം കഴിഞ്ഞ് ഒരു ദിവസം രമേശൻ ഞാൻ സ്ക്കൂളിലേക്ക് വരുന്ന വഴിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഊട്ടിയിൽ ജോലി കഴിഞ്ഞ് ഇന്നലെയാണ് വന്നത് എന്നു പറഞ്ഞു. അന്ന് കടം വാങ്ങിയ 100 രൂപയും ഒരു കുപ്പി യൂക്കാലി തൈലവും രമേശൻ എനിക്ക് തന്നു. കയ്യ് കാൽ വേദനയ്ക്ക് നല്ലതാണ് യൂക്കാലി തൈലം. ഞാൻ ആ യൂക്കാലി തൈലം എൻ്റെ മുത്തശ്ശിക്ക് കൊടുക്കുകയുണ്ടായി.
     നമുക്ക് മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക.പരോപകാരമേ പുണ്യം എന്നാണല്ലോ.
                     (തുടരും)
✍️മജു
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

No comments:

Post a Comment