മല്ലി എന്നായിരുന്നു ആ പ്രായമായ മനുഷ്യൻ്റെ പേര്. എല്ലാവരും സ്നേഹത്തോടെ മല്ലി അച്ഛൻ എന്നാണ് വിളിച്ചിരുന്നത്. ഞാൻ സ്വാമിയുടെ വീട്ടിൽ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. അവിടെ ചെറിയ സഹായങ്ങളൊക്കെ ചെയ്യുമായിരുന്നു മല്ലി അച്ഛനും ഭാര്യയും.അവർക്ക് മക്കളുണ്ടായിരുന്നില്ല. സ്വാമിയുടെ വീടിൻ്റെ പടിഞ്ഞാറു ഭാഗത്ത് 10 സെൻ്റ് സ്ഥലത്ത് ചെറിയ ഒരു വീട്ടിലാണ് മല്ലി അച്ഛൻ താമസിച്ചിരുന്നത്.
ഞാൻ മoത്തിൽ താമസിക്കുമ്പോൾ ജൂൺ, ജൂലായ് മാസങ്ങളിൽ നല്ല തണുപ്പുള്ള സമയമാണ്, വിശപ്പും കൂടും, വൈകുന്നേരങ്ങളിൽ ചില ദിവസം മല്ലി അച്ഛനെ വിട്ട് അടുത്തുള്ള ചാരായ ഷോപ്പിൽ നിന്ന് പുഴുങ്ങിയ കോഴി മുട്ടകൾ വാങ്ങിക്കുമായിരുന്നു. ചാരായം ഇന്നേ വരെ കുടിച്ചിട്ടില്ല. അന്ന് ചാരായ ഷാപ്പുകൾ നിർത്തലാക്കിയിരുന്നില്ല. മല്ലി അച്ഛനും മദ്യപിക്കുന്ന ശീലമില്ല.
മല്ലി അച്ഛൻ ആ നാടിനു മുഴുവൻ ഉപകാരിയായിരുന്നു. ആളുകളുടെ കരണ്ട് ബി ല്ലൊക്കെ അദ്ദേഹം കൊണ്ടുപോയി അടയ്ക്കും. ചെറിയ തുകകൾ അദ്ദേഹത്തിന് അവർ പ്രതിഫലവും കൊടുക്കും.
മല്ലി അച്ഛന് ഒരു പാട് പണം ഉണ്ടായിരുന്നില്ല, വലിയ പഠിപ്പ് ഉണ്ടായിരുന്നില്ല, വലിയ ജോലി ഉണ്ടായിരുന്നില്ല, ഒരു പാട് സ്വത്തുണ്ടായിരുന്നില്ല, ചെറിയ ഒരു വീടും ഒരു ഭാര്യയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ആരോടും കയർത്തു സംസാരിക്കില്ല, പതിയെ സംസാരിക്കൂ, ആരോടും പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല. ഉള്ളതിൽ തൃപ്തനായിരുന്നു.എല്ലാവരോടും സ്നേഹത്തോടെ പെരുമാറി. ലോകവിവരവും വിജ്ഞാനവും അദ്ദേഹത്തിന് ധാരാളം ഉണ്ടായിരുന്നു ,അനുഭവജ്ഞാനവും .
ആരോടും കയർത്തു സംസാരിക്കില്ല, പതിയെ സംസാരിക്കൂ, ആരോടും പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല. ഉള്ളതിൽ തൃപ്തനായിരുന്നു.എല്ലാവരോടും സ്നേഹത്തോടെ പെരുമാറി. ലോകവിവരവും വിജ്ഞാനവും അദ്ദേഹത്തിന് ധാരാളം ഉണ്ടായിരുന്നു ,അനുഭവജ്ഞാനവും .
ഞാൻ മoത്തിലെ താമസം മാറ്റി ഒറ്റയ്ക്കു താമസം തുടങ്ങിയപ്പോൾ എന്നെ സഹായിക്കാനും മല്ലി അച്ഛൻ വരുമായിരുന്നു.രാവിലെ നേരത്തെ വന്ന് ചായ വച്ച് തരും. കഞ്ഞിയും ചോറും കറിയും വച്ചു തരുമായിരുന്നു. ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നെ സഹായിക്കാൻ വന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിൻ്റെ സാമീപ്യം എനിക്ക് തന്ന ആശ്വാസം ചെറുതല്ല.ഞാൻ രാവിലെ കഞ്ഞി കുടിച്ച് സ്കൂളിൽ പോയാലും മല്ലി അച്ഛൻ തൊടിയിലെ പുല്ലൊക്കെ വൃത്തിയാക്കി മെല്ലെയെ പോകുമായിരുന്നുള്ളൂ. അദ്ദേഹത്തിനോട് യാത്ര പറഞ്ഞാണ് ഞാൻ സ്കൂളിലേക്ക് ഇറങ്ങിയിരുന്നത്.
ഞാൻ അവിടുന്ന് താമസം മാറ്റിയതിനു ശേഷം മല്ലി അച്ഛനെ കാണുമായിരുന്നു.പരോപകാരിയായി അദ്ദേഹം സമൂഹത്തിൽ ഇടപെട്ടു ജീവിച്ചു.
2009നു ശേഷമാണ് മല്ലി അച്ഛൻ്റെ മരണം. ഭാര്യ ആദ്യം മരിച്ചു.ചെറിയ വീടും സ്ഥലവും ബന്ധുക്കൾക്ക് എഴുതി കൊടുത്തു. അവരാണ് അവസാനകാലത്ത് നോക്കിയത്. അവസാന ശ്വാസം വരെ മല്ലി അച്ഛനെ ഒരു രോഗവും ബാധിച്ചില്ല. നല്ല ഓർമ്മയും ഉണ്ടായിരുന്നു. ഒരാളെയും ബുദ്ധിമുട്ടിക്കാതെ വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾക്കൊടുവിൽ അദ്ദേഹം 88 ആമത്തെ വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു.സ്നേഹത്തോടു കൂടിയല്ലാതെ മല്ലി അച്ഛനെ എനിക്ക് ഓർക്കാൻ കഴിയില്ല.
(തുടരും)
✍️ മജു
No comments:
Post a Comment