Friday, May 1, 2020

അനുഭവങ്ങൾ പാളിച്ചകൾ ,സ്മരണകൾ-- 20



   അങ്ങനെ ക്യാഷ് അവാർഡ് കൊണ്ട് കിട്ടിയ ടേബിൾ ലാംമ്പ് മേശപ്പുറത്ത് വയ്ക്കാൻ നീളം പോരാതെ വന്നു. ജ്യേഷ്ഠൻ കുറച്ചു വയർ എടുത്ത് കണക്ട് ചെയ്ത് നീളം കൂട്ടി മേശപ്പുറത്ത് ടേബിൾ ലാംബ് വച്ചിരുന്നു.എന്നിട്ട് ജ്യേഷ്ഠൻ അകത്തെ മുറിയിലേക്ക് എവിടെയോ പോയി.
വൈകുന്നേരത്തെ കുളി കഴിഞ്ഞെത്തിയ ഞാൻ വന്ന് ടേബിൾ ലാംമ്പ് ഓൺ ചെയ്തതും തെറിച്ച് പടിഞ്ഞാറു ഭാഗത്തു കിടന്ന കട്ടിലിൽ ചെന്നു വീണു. ആരോ പിടിച്ച് അടിച്ചിട്ട പോലെ.കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി, ഷോക്കടിച്ചതാണ്. വയറു കണക്റ്റ് ചെയ്ത ഭാഗത്ത് ടേപ്പ് ഒട്ടിക്കാൻ മറന്നതാണ് കാരണം.അതിശക്തമായി തെറിച്ചുവീണപ്പോൾ എങ്ങും മുട്ടിയൊന്നുമില്ല. അത് ഭാഗ്യം. നേരെ ബെഡിൽ ചെന്നുവീണു. പിന്നെ ജ്യേഷ്ഠൻ വന്ന് ടേപ്പ് ഒട്ടിച്ച് ശരിയാക്കി.
കുറെക്കാലം ആ ടേബിൾ ലാം ബിൻ്റെ ചുവട്ടിലായിരുന്നു വായനയും പഠനവും.
                         (തുടരും)
✍️മജു.

No comments:

Post a Comment