Saturday, May 23, 2020

അനുഭവങ്ങൾ പാളിച്ചകൾ , സ്മരണകൾ-24



    മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം തൊട്ടടുത്തുള്ള ടി.ഡി.എംഹാളിൽ ഒരു കല്യാണത്തിന് പോകാൻ സീനിയേഴ്സായ കൂട്ടുകാർ വിളിച്ചു. ബ്രാഹ്മിൺസിൻ്റെ കല്യാണസദ്യയ്ക്കാണ് ഞങ്ങൾ അഞ്ച് പേർ പോയത്. കൂട്ടുകാരിൽ മുസ്ലീം സഹോദരൻമാരും ഉണ്ടായിരുന്നു.
കല്യാണ ഹാളിനടുത്തെത്തിയപ്പോൾ ഒരു കൂട്ടുകാരൻ മുസ്ലീം കൂട്ടുകാരുടെ പേരൊക്കെ മാറ്റി ഹിന്ദു പേരാക്കി. സദ്യയ്ക്കിരിക്കുമ്പോൾ ബഷീറേ, സുൽഫിക്കറേ എന്നൊന്നും വിളിക്കരുതെന്നും പറഞ്ഞപേരേ വിളിക്കാവൂ എന്നും ഒരു കൂട്ടുകാരൻ തമാശയായും സ്വൽപ്പം ഗൗരവം കലർത്തിയും പറഞ്ഞു. അപ്പോഴാണ് വിളിക്കാത്ത കല്യാണമാണ് ഉണ്ണാൻ പോകുന്നതെന്ന് എനിക്ക് മനസിലായത്. ഞങ്ങൾ നല്ല വെജിറ്റേറിയൻ സദ്യ ഉണ്ട് കോളേജിൽ തിരിച്ചെത്തി. അതൊക്കെ ഒരു കാലം. അല്ലേ........
                                      (തുടരും)
✍️M@ju.

No comments:

Post a Comment