ഒരു തോണി മറിഞ്ഞ കഥ
പത്താം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവം ഓർമ്മ വരികയാണ്.ഒരു ദിവസം സ്കൂളിൽ സമരം മൂലം ക്ലാസ് പത്ത് മണിക്ക് തന്നെ വിട്ടു. ഞാനും ഒരു സഹപാഠിയും കൂടി അടുത്തുള്ള സഹപാഠിയായ രജിത്തിൻ്റെ വീട്ടിലേക്കും വേറെ രണ്ട് സഹപാഠികൾ രണ്ട് കിലോമീറ്റർ ദൂരമുള്ള സജിത്തിൻ്റെ വീട്ടിലേക്ക് റോഡ് മാർഗം നടന്നു പോയി. ഞങ്ങൾ രജിത്തിൻ്റെ വീട്ടിൽ നിന്ന് സജിത്തിൻ്റെ വീട്ടിലേക്ക് വള്ളത്തിൽ വരുമെന്ന് പറഞ്ഞിരുന്നു. രജിത്തിൻ്റെ വീടിൻ്റെ കിഴക്കു ഭാഗത്ത് ഒരു പുഴയുണ്ട്. ആ പുഴയിൽ അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒരു കൊതുമ്പ് തോണിയുണ്ട്. അവർ അത് പശുവിന് പുല്ലും മറ്റും അരിഞ്ഞു കൊണ്ടുവരുന്നതിന് ഉപയോഗിച്ചിരുന്നു. ഞങ്ങൾ വള്ളത്തിൽ കയറി ഇരുന്നു.രജിത്ത് വള്ളത്തിൻ്റെ പുറകിൽ ഇരുന്ന് പങ്കായം കൊണ്ട് തോണി തുഴഞ്ഞു.തോണി തുഴഞ്ഞ് പുഴ കടന്ന് തോട് അടുക്കാറായി.ആ തോടിൽ കൂടി പിന്നെ കുറെ ദൂരം കൂടി തുഴഞ്ഞാലാണ് സജിത്തിൻ്റെ വീട്ടിലെത്തുക.
ഈ സമയം ഞങ്ങളെ കാണാതെ സജിത്തും മറ്റു രണ്ടു കൂട്ടുകാരും അവൻ്റെ ചെറിയ തോണിയിൽ തുഴഞ്ഞ് പുഴയുടെ അടുത്തെത്താറായി.അവരുടെ വള്ളം ഞങ്ങളുടെ അടുത്തെത്തിയും അതിൽ നിന്ന് ഒരു കൂട്ടുകാരൻ ഞങ്ങളുടെ വള്ളത്തിലേക്ക് ചാടിക്കയറി. ചാടിക്കയറിയതും ചെറിയ തോണിയുടെ ബാലൻസ് പോയി വള്ളം മറിഞ്ഞു. ഞങ്ങൾ അപ്പോൾ നാലാളും നിലയില്ലാത്ത വെള്ളത്തിൽ ആയി. എൻ്റെ കയ്യിൽ പത്താം ക്ലാസിലെ നോട്ട് ബുക്കും പാഠപുസ്തകങ്ങളും ഉണ്ടായിരുന്നു.പുസ്തകം നെഞ്ചോടു ചേർത്തു പിടിച്ച് കാലുകൊണ്ട് തുഴഞ്ഞ് അടുത്തുള്ള തോട്ടിൻ വക്കിൽ ചവിട്ടി കരയ്ക്കുകയറി.
രജിത്ത് ഈ സമയം മറിഞ്ഞവള്ളം തിരിച്ചിട്ട് വെള്ളം കോരി കളഞ്ഞു. എനിക്ക് നീന്താനറിയാം. എന്നാലും പുഴയുടെ മധ്യത്തിൽ വച്ചാണ് മറിഞ്ഞെതെങ്കിൽ അത് കൂടുതൽ ബുദ്ധിമുട്ടാവുമായിരുന്നു. രജിത്തിൻ്റെ വള്ളത്തിൽ ഞങ്ങൾ തിരിച്ച് അവൻ്റെ വീട്ടിലേക്ക് പോയി. സജിത്തിൻ്റെ വള്ളത്തിൽ വന്നവർ തിരിച്ച് സജിത്തിൻ്റെ വീട്ടിലേക്കും പോയി.
രജിത്തിൻ്റെ വീട്ടിലെ ടെറസിനു മുകളിൽ പോയി വസ്ത്രത്തിലെ വെള്ളമൊക്കെ പിഴിഞ്ഞ് കളഞ്ഞ് വീട്ടിലേക്ക് തിരിച്ചു.

(തുടരും)
✍️M@ju.
No comments:
Post a Comment