ഞാൻ ജോലിക്ക് കയറുന്ന കാലത്ത് ഫോണോ മൊബൈൽ ഫോണോ ഒന്നുമില്ല .വിവരങ്ങൾ അറിയുന്നതും തിരിച്ചു എന്റെ വിവരങ്ങൾ അറിയാനും ഏക മാർഗം കത്തുകളാണ് .2000 ത്തിലാണ് ഫോണ്‍ കിട്ടുന്നത് .മൊബൈലിനു പിന്നെയും സമയമെടുത്തു.ഈ ചുരുങ്ങിയ കാലയളവിൽ എതാണ്ട് 390 കത്തുകൾ എന്റെ അച്ഛൻ എനിക്കെഴുതുകയുണ്ടായി .ഞാൻ അതെല്ലാം നിധി പോലെ സൂക്ഷിചു വച്ചിട്ടുണ്ട് .
നല്ല ആഹാരം കഴിക്കണം ,പൈസ അനാവശ്യ മായി ചിലവാക്കാതെ ബാങ്കിൽ ഇടണം ഇങ്ങനെ പിതൃ സഹജമായ വാത്സല്യത്തോടുകൂടിയാണ് ഈ കത്തുകളെല്ലാം എഴുതിയിരിക്കുന്നത് .അച്ഛൻ എഴുതുന്ന കത്തുകൾക്കൊക്കെ മറുപടി അയക്കാനും ഞാൻ മറന്നിട്ടില്ല . സ്നേഹം തുളുമ്പുന്ന ആ കത്തുകൾ ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നു .
✍️മജു
No comments:
Post a Comment