Sunday, July 10, 2022

അച്ഛൻ മകനയച്ച കത്തുകൾ - 39

 അച്ഛൻ മകനയച്ച കത്തുകൾ - 39.

                        സ്ഥലം,

                       11.2.95.

                   ശ്രീ

Dear Maju,


8 ന് അയച്ച കത്ത് 10 ന് കിട്ടി. വിവരം അറിഞ്ഞ് സന്തോഷിക്കുന്നു.4 ന് വസ്തു അളക്കു മെന്നാണല്ലോ എഴുതിയിരിക്കുന്നത്. ഏതായാലും ഉടനെ അളന്ന് എത്രയുണ്ടെന്ന് അറിയുക.1 1 ന് അളന്നു കാണുമെന്ന് കരുതുന്നു.ബിജു 26.1.95 ന് പോയി. അവൻ പോയതിന് ശേഷം രണ്ട് കത്ത് വന്നിരുന്നു.വിശേഷം ഒന്നും ഇല്ല.


    കരിപ്പാടത്തു നിന്നും രാജു വന്നിരുന്നു. ആദ്യം രണ്ടായിരവും പിന്നീട് സെൻ്റിന് മൂവായിരവും പറഞ്ഞു. അതിന് കൊടുക്കണമെന്നാണ് തീരുമാനിച്ചത്. മൂവായിരത്തി അഞ്ഞൂറ് രൂപയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കച്ചവടം നടന്നില്ലെങ്കിൽ പണം മറ്റുള്ള വഴിക്ക് എങ്ങനെയെങ്കിലും ഉണ്ടാക്കാം. കുഞ്ഞമ്മാവൻ്റെ സ്ഥലം ഒരു കൊല്ലം മുൻപ് 3500 രൂപയ്ക്കാണ് കച്ചവടം നടന്നത്. അതു കൊണ്ട് ആ തുകയെങ്കിലും കിട്ടിയാലേ കൊടുക്കാവൂ എന്നാണ് എല്ലാവരുടേയും അഭിപ്രായം. തൽക്കാലം ആരോടെങ്കിലും കടം വാങ്ങിയാണെങ്കിലും നിൻ്റെ സ്ഥലം വാങ്ങാം. പിന്നീട് വില ഒത്തു വരുമ്പോൾ കരിപ്പാടത്തെ സ്ഥലം വിൽക്കാം. നിനക്ക് സംഘടിപ്പിക്കാവുന്ന തുക നീയുണ്ടാക്കാൻ ശ്രമിക്കുക. ബാക്കി ഞാനും എങ്ങനെയെങ്കിലും സംഘടിപ്പിക്കാം. ഇവിടെ എനിക്കും അമ്മയ്ക്കും റജിക്കും സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. അവിടെ നിനക്ക് സുഖം എന്ന് വിശ്വസിക്കുന്നു. മറ്റു കുടുതൽ വിശേഷം ഒന്നും ഇല്ല.


     28 സെൻ്റിനും വീടിനും കൂടി ആധാരത്തിൽ മുപ്പതിനായിരം രൂപ കാണിച്ചാൽ മതി. ഇക്കാര്യം നേരത്തെ ഉടമസ്ഥനുമായി ആലോചിച്ചു വയ്ക്കുക. ജൂൺ 30 ന് മുൻപ് കരിപ്പാടത്തെ സ്ഥലം 3500 രൂപയ്ക്ക് വിൽക്കാൻ കുഞ്ഞമ്മാവനോട് പറഞ്ഞിട്ടുണ്ട്. രാജുവിന് വേണമെങ്കിൽ രാജു എടുക്കട്ടെ. അല്ലെങ്കിൽ മറ്റാരേയെങ്കിലും അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. ജൂൺ ന് മുൻപ് നടക്കുമെങ്കിൽ നടക്കട്ടെ. അല്ലെങ്കിൽ മറ്റു മാർഗം നോക്കാം.

കത്ത് ചുരുക്കുന്നു.

                    സസ്‌ നേഹം,

                           അച്ഛൻ.

No comments:

Post a Comment