അച്ഛൻ മകനയച്ച കത്തുകൾ - 37.
ശ്രീ
സ്ഥലം,
7.12.94.
Dear Maju,
അവിടെ നിന്നും അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു.ഒരെഴുത്ത് തൊട്ട് മുൻപ് ഞാൻ അയച്ചിരുന്നു.അത് കിട്ടി കാണുമെന്ന് കരുതുന്നു.6 - ന് വസ്തു ഉടമസ്ഥനെ കണ്ടോ? അയാൾ കല്യാണത്തിന് വന്നിരുന്നോ? വിൽക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ഉടനെ അത് അഡ്വാൻസ് കൊടുത്ത് കരാർ എഴുതുക. അവിടെ എന്തൊക്കെ വിശേഷം? നിനക്ക് സുഖമെന്നു കരുതുന്നു.
ബിജുവിൻ്റെ എഴുത്ത് 3. 12.94 ന് വന്നിരുന്നു. ടിക്കറ്റ് റിസർവ് ചെയ്യാനുള്ള അനുമതി കിട്ടിയിട്ടുണ്ട്.30 ആം തീയതി രാത്രി 9 മണിക്കാണ് അവിടുന്ന് പോരുന്നത് എന്ന് എഴുതിയിട്ടുണ്ട്. 31 ന് കാലത്ത് എറണാകുളത്ത് എത്തിച്ചേരുമെന്ന് പ്രത്യാശിക്കുന്നു. അവിടെ നല്ല മഞ്ഞാണെന്ന് എഴുതിയിട്ടുണ്ട്. നിനക്ക് അവൻ്റെ കത്ത് വല്ലതും വന്നോ?
ഇവിടെ റജിക്കു പ്രത്യേക വിശേഷമൊന്നുമില്ല. കൈയ്യും പുറവും വേദനയ്ക്ക് അമ്മ ഭരതൻ്റെ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ കാലു പഴുത്ത് നീരുമായിരിക്കുന്നു.കൂടാതെ ഒരാഴ്ചയായി നടുവെട്ടിയും ഇരിക്കുന്നു. ഞാനും ഭരതൻ്റെ മരുന്ന് കഴിക്കുന്നു. ഞങ്ങൾക്ക് - അമ്മയ്ക്കും എനിക്കും - ഒരു വിധം കുറവുണ്ട്.
വസ്തുവിൻ്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അത്യാവശ്യക്കാരനാണെന്ന് പ്രകടിപ്പിക്കരുത്. മറ്റു കൂടുതൽ വിശേഷങ്ങൾ ഒന്നും ഇല്ല. നിർത്തുന്നു.
സസ്നേഹം,
അച്ഛൻ.
No comments:
Post a Comment