അച്ഛൻ മകനയച്ച കത്തുകൾ - 32.
സ്ഥലം,
8. 9.94.
Dear Maju,
രണ്ടു ദിവസം മുൻപ് നിൻ്റെ കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു സന്തോഷിക്കുന്നു.ബിജുവിൻ്റെ കത്ത് വന്നിട്ടാകാം നിനക്ക് എഴുതാൻ എന്നു കരുതിയത് കൊണ്ടാണ്ട് കത്തയക്കാൻ ഒന്ന് രണ്ട് ദിവസം വൈകിയത്.ബിജുവിൻ്റെ കത്ത് ഇന്നലെ (7.8.94) യാണ് കിട്ടിയത്. വരുന്ന കാര്യം സംശയത്തിലാണ് എഴുതിയിരിക്കുന്നത്. കാരണം അഞ്ചാറു പേർക്ക് NDA ടെസ്റ്റിൻ്റെ കടലാസ് കിട്ടിയിട്ടുണ്ട്. എല്ലാവരേയും ഒരേ സമയം വിടുവാൻ ബുദ്ധിമുട്ടാണ്. ടെസ്റ്റിന് ബിജു മാത്രമേ മലയാളിയായിട്ടുള്ളൂ. പോരുവാൻ ശ്രമിക്കുന്നുണ്ട്.ലീവ് കിട്ടിയാൽ വെള്ളിയാഴ്ച ഫോണിൽ അറിയിക്കാം എന്ന് എഴുതിയിട്ടുണ്ട്. അതു കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരമേ യഥാർത്ഥ വിവരം അറിയാൻ സാധിക്കുകയുള്ളൂ. ലിവ് കിട്ടിയാൽ ശനിയാഴ്ച മുതൽ (10.9.94) ഏഴ് ദിവസമേ ഉണ്ടാകുകയുള്ളൂ. അതായത് 16 ന് വരെ. അതു കൊണ്ട് വരികയാണെങ്കിൽ 15 ന് തിരിച്ചു പോകേണ്ടി വരും. ഏതായാലും നീ സ്കൂൾ ക്ലോസിങ്ങ് date നു തന്നെ (14.9.94) ഇവിടെ എത്തുവാൻ ശ്രമിക്കുക. വരുകയാണെങ്കിൽ കാണുകയെങ്കിലും ചെയ്യാമല്ലോ... ഫോൺ കിട്ടിയതിനു ശേഷം നിന്നെ എഴുതി അറിയിക്കുവാൻ സമയമില്ലാത്തതുകൊണ്ടാണ് 14 ന് തന്നെ എത്തുവാൻ പറയുന്നത്.
ഓഡിറ്റ് ഒബ്ജക്ഷൻ്റെ കാര്യം എന്തെങ്കിലും അറിഞ്ഞോ.മാനേജർ, എച്ച്.എം എന്നിവരോട് വന്ന് സംസാരിക്കുകയാണ് ഉചിതമെന്ന് തോന്നുന്നു. എഴുത്തിൽ കൂടിയാവുമ്പോൾ വിശദീകരിച്ചു കാര്യം മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണ്. ഏതായാലും ഞാൻ വരണമെങ്കിൽ ഓണം അവധി കഴിഞ്ഞ് ആവാം. അവിടെ ഭക്ഷണകാര്യം ശ്രദ്ധിക്കണം. പൈസയുമായി പോരുമ്പോൾ ശ്രദ്ധിക്കണം. അമ്മയ്ക്ക് 10.9.94 മുതൽ സ്കൂൾ മുടക്കമാണ്. അവിടെ സ്കൂളിൽ NCC ക്യാംമ്പ് തുടങ്ങുകയാണ്.അമ്മ സ്കൂളിൽ പോകുന്നുണ്ട്. എനിക്ക് വയറിന് യാതൊരു സുഖവുമില്ല. സ്വാമിയോട് കുറച്ച് നല്ല നെയ്യ് വാങ്ങിക്കൊണ്ട് പോരുക. വരുമ്പോൾ കിഴക്കുവശത്തുകൂടി വരുക. അവിടെ വഴി വീതി കൂട്ടി വൃത്തിയാക്കിയിട്ടുണ്ട്. റജിയ്ക്കും അമ്മയ്ക്കും പ്രത്യേക വിശേഷം ഒന്നുമില്ല. മറ്റ് കൂടുതൽ വിവരം ഒന്നും ഇല്ല.
സസ്നേഹം,
അച്ഛൻ.
No comments:
Post a Comment