Tuesday, July 5, 2022

അച്ഛൻ മകനയച്ച കത്തുകൾ - 34

 അച്ഛൻ മകനയച്ച കത്തുകൾ - 34

                                 സ്ഥലം,

                             15. 10.94.

Dear Maju,


   അവിടെ നിന്നും അയച്ച കത്തു കിട്ടി. പൂജാ ഹോളിഡേയ്‌സിന് വരുമെന്ന് കരുതി. 5 ദിവസം ഒഴിവുണ്ടായിരുന്നല്ലോ? എന്തുകൊണ്ടാണ് വരാതിരുന്നത്?

സ്ഥലത്തിൻ്റെ കാര്യം ആലോചിക്കുക. വിട്ടു കളയണ്ട. ഓഡിറ്റ് ഒബ്ജക്ഷൻ്റെ കാര്യംD DE യിൽ ഒന്നു കൂടി പോയി അന്വേഷിക്കുക. ശരിയായിട്ടില്ലെങ്കിൽ ടീച്ചറുടെ brother വഴി ശരിയാക്കുവാൻ ശ്രമിക്കുക.ബിജുവിൻ്റെ എഴുത്തൊന്നും പിന്നീട് വന്നില്ല.


കല്ല് കെട്ടിയില്ല.പ്രഭാകരൻ അടുത്തു തന്നെ വന്നേക്കും. കല്ല് കെട്ടാൻ തുടങ്ങിയാൽ ഉടനെ തീരും. നീ വരുകയാണെങ്കിൽ രാത്രിയിലാണെങ്കിൽ പടിഞ്ഞാറേ വഴിയിൽ കൂടി വരിക.മുറ്റം മുഴുവൻ കരിങ്കല്ലു കിടക്കുകയാണ്.


    ഇവിടെ എനിക്കും അമ്മയ്ക്കും റജിക്കും സുഖം തന്നെ. മറ്റു പറയത്തക്ക വിശേഷം ഒന്നും തന്നെയില്ല. നിനക്കും സഹപ്രവർത്തകർക്കും സുഖം എന്നു കരുതുന്നു.

                    സസ്നേഹം,

                          അച്ഛൻ.

No comments:

Post a Comment