അച്ചൻ മകനയച്ച കത്തുകൾ - 33
സ്ഥലം,
3.10 .94.
Dear Maju,
27 ന് അയച്ച കത്തു കിട്ടി.വി വ രം അറിഞ്ഞു സന്തോഷിക്കുന്നു. രംഗനാഥൻ മാസ്റ്റർ തിരുവനന്തപുരത്തിന് പോയിട്ടില്ല. എല്ലാ വിവരവും ചോദിച്ചു കൊണ്ട് നീ ഒരെഴുത്ത് അദ്ദേഹത്തിനെഴുതുക. ഓർഡർ ആയിട്ടുണ്ടെങ്കിൽ താമസിയാതെ കിട്ടുമെന്ന് വിശ്വസിക്കുന്നു. ഒന്നുകൂടി DDE യിലും AEOയിലും അന്വേഷിക്കുക. നിനക്ക് സുഖം എന്ന് കരുതുന്നു.
പ്ലേഗ് രോഗം പടരുന്ന കാലമായതുകൊണ്ട് മറ്റു ആളുകളുമായി അധികം അടുക്കണ്ട. യാത്രയിൽ തീവണ്ടി ആഫീസിലും ബസ് സ്റ്റാൻഡിലും ശ്രദ്ധിക്കുക.ഭക്ഷണകാര്യങ്ങളിലും പരിസര ശുചീകരണത്തിലും ശ്രദ്ധിക്കണം. താമസിക്കുന്ന വീട്ടിൽ എലിയുണ്ടെങ്കിൽ നശിപ്പിക്കണം. എലി തനിയെ ചത്തുവീഴുന്നുണ്ടെങ്കിൽ വിവരം ഹെൽത്ത് ഇൻസ്പെക്ടറെ അറിയിക്കണം.
ബിജുവിൻ്റെ എഴുത്തൊന്നും പിന്നീട് വന്നില്ല. റജിക്കും എനിക്കും അമ്മയ്ക്കും സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. കല്ല് 12 വണ്ടി ഇറക്കി.പ്രതീക്ഷിച്ചതിലും വളരെയധികം രൂപയായി. എല്ലാ സാധനവും ലോറിയിൽ മുറ്റത്തു വന്നുകിട്ടി. അതു തന്നെ വളരെ ഉപകാരം.കല്ലുകെട്ടൽ കുറച്ചു കഴിഞ്ഞേ ഉണ്ടാകൂ. അതിനും നല്ലൊരു സംഖ്യവേണം. ഏതായാലും ചെയ്യിക്കാതെയിരിക്കാൻ പറ്റുകയില്ല. രംഗനാഥൻ സാറിന് ഒരെഴുത്ത് ഉടനെ അയക്കുക. നിനക്ക് സുഖം എന്നു കരുതുന്നു. സഹപ്രവർത്തകരെ അന്വേഷണം അറിയിക്കുക.
സസ്നേഹം,
അച്ഛൻ.
No comments:
Post a Comment