Saturday, July 16, 2022

അച്ഛൻ മകനയച്ച കത്തുകൾ - 44

 അച്ഛൻ മകനയച്ച കത്തുകൾ - 44

                      ശ്രീ

                            സ്ഥലം,

                           19. 6.95.

                      ശ്രീ

Dear Maju,


കഴിഞ്ഞാഴ്ച ഞാൻ ഒരു കത്ത് അയച്ചിരുന്നു.അത് കിട്ടി കാണുമെന്ന് കരുതുന്നു. ആധാരം വാങ്ങി എഴുത്തുകാരനെക്കണ്ട് പ്രമാണം എന്ന് രജിസ്റ്റർ ചെയ്യാം എന്ന് തീരുമാനിച്ച് ഉടനെ കത്ത് അയക്കുക. നല്ല ദിവസം നോക്കിയോ? നല്ല ദിവസം നോക്കി രജിസ്റ്റർ ചെയ്താൽ മതി. രജിസ്റ്റർ കച്ചേരി എവിടെയാണ്? ആലത്തൂരാണോ? ഡേറ്റ് ഫിക്സ് ചെയ്തതിനു ശേഷം ഇവിടെ വരാൻ പറ്റുമെങ്കിൽ വരുക. ഒന്നിച്ചു പോകാമല്ലോ.


          ഞാറ്റുവേലയ്ക്ക് തൈ നടുന്നത് ഉത്തമമാണ്. മിഥുനം 7to 22 വരെയാണ് ഞാറ്റുവേല. ഇന്ന് 19.6.9 5 ന് മിഥുനം 4 ആണ്. 7 നാണ് തുടങ്ങുന്നത്. നിൻ്റെ കൈവശം ഉള്ള തുക കിഴിച്ച് ബാക്കി എന്തു തുക ഉടമസ്ഥന് കൊടുക്കണം എന്ന് കൃത്യമായി അറിയിക്കുക. എങ്കിലല്ലേ പോരാത്തതുക ബാങ്കിലടച്ച് ചെക്ക് എഴുതുവാൻ കഴിയുകയുള്ളൂ. അതു കൊണ്ട് ഉടനെ കത്തിടുകയോ വരുകയോ ചെയ്യുക. എങ്കിലല്ലേ രജിസ്ട്രേഷൻ്റെ തലേ ദിവസം എനിക്ക് അവിടെ എത്തുവാൻ സാധിക്കുകയുള്ളൂ. തുക ബസ്സിൽ കൊണ്ടു പോകുന്നത് ബുദ്ധിയല്ല. ഒരു ചെറിയ സംഖ്യ മാത്രമേ പ്രമാണ സമയത്ത് ക്യാഷ് ആയി കൊടുക്കേണ്ടതുള്ളൂ. ബാക്കി ചെക്കായി കൊടുക്കാം.


    നിൻ്റെ ചുമതീർത്തും മാറിയെന്നു കരുതുന്നു. നിനക്ക് പ്രത്യേകിച്ച് വിശേഷമൊന്നുമില്ലെന്നും സുഖം തന്നെ എന്നും കരുതുന്നു.ഇവിടെ ഞങ്ങൾക്കെല്ലാവർക്കും സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. മറ്റു കൂടുതൽ വിശേഷം ഒന്നും ഇല്ല. നിർത്തുന്നു.

                      സസ്നേഹം,

                            അച്ഛൻ.

Wednesday, July 13, 2022

അച്ഛൻ മകനയച്ച കത്തുകൾ - 43.

 അച്ഛൻ മകനയച്ച കത്തുകൾ - 43.

                          സ്ഥലം,

                        12.6.95.

Dear Maju,


രാധാകൃഷ്ണൻ നായരെ കണ്ട് ആധാരം വാങ്ങിയോ? വാങ്ങിയെങ്കിൽ 25 കഴിഞ്ഞ് 30നുള്ളിൽ രജിസ്റ്റർ ചെയ്യുവാൻ പാകത്തിൽ ആധാരം എഴുതിക്കുക.25 കഴിഞ്ഞ് രജിസ്റ്റർ ചെയ്യുവാൻ ഏറ്റവും നല്ല ഒരു ദിവസം ഏതെന്ന് ജോത്സ്യനെ കണ്ട് കുറിപ്പിച്ച് വാങ്ങുക. ആദിവസം തന്നെ നടത്തുവാൻ വേണ്ട നടപടികൾ ആഫീസിലും എഴുത്തുകാരനേയും കണ്ട് ബോധ്യപ്പെടുത്തുക. ആധാരത്തിൽ 10000/- കവില വെച്ചാൽ മതി. ചന്ദ്രൻ സാറുമായി ആലോചിച്ച് ചെയ്യുക. അവിടെ രൂപവല്ലതും ഒത്തോ? എങ്ങനെയെങ്കിലും കുറച്ചു കൂടി സംഘടിപ്പിക്കാൻ നോക്കുക. ഇവിടെ തരാമെന്നു പറഞ്ഞ ചന്ദ്രൻ സാറിൽ നിന്നും ലഭിക്കുകയില്ല.എല്ലാ നടപടികളും പൂർത്തിയാക്കി വിവരത്തിന് എഴുതുക. പറ്റുമെങ്കിൽ വരാൻ നോക്കുക. എന്താണ് ചെന്ന ഉടനെ കത്തിടാതിരുന്നത്? മല്ലി അച്ഛൻ വീട്ടിൽ വന്നു സഹായിക്കുന്നുണ്ടെന്ന് കരുതുന്നു. രാത്രി ഏതെങ്കിലും ഒരു കൂട്ടുകാരനെ വിളിച്ച് കിടത്തുക. നിൻ്റെ ചുമ മാറിയോ?


സ്കൂളിൽ എന്തൊക്കെയാണ് വിശേഷം? ഡിവിഷൻ പ്രശ്നം ഒന്നും ഇല്ലല്ലോ?


ഇവിടെ ഈ മാസം ഇന്നുവരെ അമ്മയ്ക്ക് ശബളം കിട്ടിയില്ല.പുതിയH Mവന്നിട്ടില്ല. വന്നാൽ മാത്രമേ കിട്ടുകയുള്ളൂ.

ബിജുവിൻ്റെ ഒരു കത്ത് 7.6.95 ന് വന്നിരുന്നു. വിശേഷം ഒന്നുമില്ല. കുറച്ചു ചമന്തിപ്പൊടി അയച്ചുകൊടുക്കാൻ പറഞ്ഞിരുന്നു. ഇന്ന് അയച്ചിട്ടുണ്ട്.ഇവിടെ നല്ല കാറ്റും മഴയുമാണ്. കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇവിടെ എനിക്കും അമ്മയ്ക്കും റജിക്കും ഒരു വിധം സുഖം തന്നെ.

എന്താ അവിടെ മഴ നന്നായി കിട്ടുന്നുണ്ടോ? ചൂടെല്ലാം കുറഞ്ഞ് കാണുമെന്ന് കരുതുന്നു. നിനക്കും സഹപ്രവർത്തകർക്കും സുഖം എന്നു വിശ്വസിക്കുന്നു.ഇത് കിട്ടിയാൽ ഉടൻ Replyഅയക്കണം. കത്ത് ചുരുക്കുന്നു.

                       സസ്നേഹം,

                            അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 42

 അച്ഛൻ മകനയച്ച കത്തുകൾ - 42.

                      ശ്രീ

                                സ്ഥലം,

                                14.3.95.

Dear Maju,


                  അവിടെ നിന്നും 6.3ന് അയച്ച കത്ത് 9.3ന് കിട്ടി.വി വ ര ങ്ങളെല്ലാം അറിഞ്ഞു.സർവ്വേ നമ്പറും വിസ്തീർണ്ണവും എഗ്രിമെൻ്റിൽ എഴുതിച്ചേർക്കുക. വസ്തു രജിസ്ട്രേഷൻ നടത്തുന്നതിന് സ്കെച്ചും പ്ലാനും വലിയ നിർബന്ധമുള്ള കാര്യമല്ല. പക്ഷേ ഈ അടുത്ത കാലത്തായി സ്കെച്ചും പ്ലാനും വയ്ക്കാറുണ്ട്. അത് വലിയ പ്രശനമായി എടുക്കേണ്ട ആവശ്യമില്ല. വസ്തു അളക്കുന്നയാൾ കടലാസിൽ വസ്തുവിൻ്റെ നീളം, വീതി, കിടപ്പ് എന്നിവ അടയാളപ്പെടുത്തിത്തരും.മാർച്ചുമാസം കഴിഞ്ഞാലും പ്രശ്നമൊന്നുമില്ല. അതു വളരെ നിസ്സാര കാര്യമാണ്.

  

       മാർച്ചിൽ രജിസ്ട്രേഷൻ നടത്തുന്നതിന് വിരോധമില്ല. പക്ഷേ പൈസ വേണ്ടേ? കരിപ്പാടത്തെ സ്ഥലം ഞാൻ സതീശനെക്കൊണ്ട് പോയി കാണിച്ചിട്ടുണ്ട്. ആളെ അന്വേഷിക്കുന്നുണ്ട്. ഇതു വരെ ഒന്നും ഒത്തുവന്നിട്ടില്ല. കരിപ്പാടത്തെ ചെല്ലപ്പൻ്റെയടുത്തും പറഞ്ഞിട്ടുണ്ട്. അവർക്ക് എടുക്കുന്ന കാര്യത്തിൽ വലിയ താൽപ്പര്യം കാണുന്നില്ല. വില കെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. എങ്ങനെയായാലും ജൂൺ 30 ന് മുൻപ് എഴുതണം.അതിന് ശ്രമിക്കുക. ലോൺ കാര്യം അന്വേഷിച്ചോ? ഇല്ലെങ്കിൽ ഉടനെ വേണ്ടതു ചെയ്യുക.


     കഴിഞ്ഞാഴ്ച ഒരു കത്തയച്ചിരുന്നു.കിട്ടി കാണുമെന്ന് കരുതുന്നു.ബിജുവിൻ്റെ എഴുത്ത് ഇന്നലെ വന്നിരുന്നു.പ്രത്യേക വിശേഷമൊന്നുമില്ലെന്ന് എഴുതിയിട്ടുണ്ട്. അമ്മ സ്കൂളിൽ പോകുന്നുണ്ട്. എനിക്കും റജിക്കും അമ്മയ്ക്കും ഒരു വിധം സുഖം തന്നെ. നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കണം. കൂടുതൽ ഒന്നും എഴുതാൻ ഇല്ല. നിറുത്തുന്നു.

                    സസ്നേഹം,

                         അച്ഛൻ.

Tuesday, July 12, 2022

അച്ഛൻ മകനയച്ച കത്തുകൾ - 41

 അച്ഛൻ മകനയച്ച കത്തുകൾ - 41

                           സ്ഥലം,

                          7.3.95.

              ശ്രീ

പ്രിയമുള്ള മജുവിന്,


    കഴിഞ്ഞാഴ്ച നീ വരുമെന്ന് കരുതിയിരുന്നു. മുടക്കമായിരുന്നല്ലോ. 2 ദിവസം ലീവ് എടുത്തിരുന്നെങ്കിൽ ഈ ആഴ്ച പോയാൽ മതിയായിരുന്നല്ലോ.? നമ്പർ കരാറിൽ എഴുതി ചേർത്തോ? മരങ്ങളെല്ലാം നീ ചെല്ലുമ്പോൾ അവിടെ തന്നെ ഉണ്ടായിരുന്നു എന്നു കരുതുന്നു. വെട്ടിമാറ്റിയിട്ടില്ലല്ലോ? വെട്ടാൻ വന്നാൽ വെട്ടിക്കരുത്.ചന്ദ്രൻ സാറിനോട് വെട്ടണ്ടന്നു പറയണം.ലോണിൻ്റെ കാര്യം അന്വേഷിച്ചോ? നിൻ്റെ വയറുവേദന തീർത്തും മാറിയെന്നു കരുതുന്നു.ഭക്ഷണം ശ്രദ്ധിക്കണം.

5 ന് സതീശനും ഞാനും കൂടി കരിപ്പാടത്തു പോയിരുന്നു. സ്ഥലം കാണിച്ചു കൊടുത്തു. നല്ല വിലയ്ക്ക് ആളെ ഉണ്ടാക്കി വിൽക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞു. അമ്മായിയും കൊച്ചു മോളും നിന്നെ അന്വേഷിച്ചു.അമ്മാവൻ ഉണ്ടായിരുന്നില്ല. ജോലിക്കു പോയിരുന്നു.

ഇവിടെ അമ്മ സ്കൂളിൽ പോകുന്നുണ്ട്. റജിക്കും എനിക്കും പ്രത്യേക വിശേഷം ഒന്നും ഇല്ല. എന്തൊക്കെയാണ് അവിടെ വിശേഷം. ഉടനെ എഴുത്തയക്കണം. മറ്റു കൂടുതൽ വിശേഷം ഒന്നും ഇല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഒരു അക്കൗണ്ട് എടുക്കുക.

നിർത്തുന്നു.

                 സസ്നേഹം,

                     അച്ഛൻ.


Pട: കരിപ്പാടത്തെ 18 സെൻ്റ് സ്ഥലം അച്ഛൻ വി റ്റില്ല. പിൽക്കാലത്ത് അച്ഛൻ ഭാഗഉടമ്പടി ഉണ്ടാക്കിയപ്പോൾ ജ്യേഷ്ഠന് ആ സ്ഥലം വീതം നൽകി.ഞങ്ങൾക്കെല്ലാവർക്കും തുല്യമായിട്ടാണ് അച്ഛൻ സ്വത്ത് ഭാഗം ചെയ്തത്. കരിപ്പാടത്തെ 18 സെൻ്റ് സ്ഥലം അമ്മയുടെ ഷെയറിൽ പെട്ടതാണ്.

Monday, July 11, 2022

അച്ഛൻ മകനയച്ച കത്തുകൾ - 40

 അച്ഛൻ മകനയച്ച കത്തുകൾ - 40

                         സ്ഥലം,

                       20. 2.95.

Dear Maju,


അവിടെ നിന്നും അയച്ച കത്ത് 18.2 ൽ ഇവിടെ കിട്ടി. വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. 17.2 വെള്ളിയാഴ്ച നീ വരുമെന്ന് വിശ്വസിച്ചിരുന്നു. എന്താണ് വരാതിരുന്നത്.27 ന് തിങ്കളാഴ്ച ശിവരാത്രി മുടക്കമാണ്. ആ വെള്ളിയാഴ്ച പോന്നാൽ 3 ദിവസം മുടക്കു കിട്ടുമല്ലോ.

ഭക്ഷണത്തിൽ പയർ, പരിപ്പ് എന്നിവ ഒഴിവാക്കുക. മറ്റു പച്ചക്കറികൾ കൂടുതൽ കഴിക്കുക. മരുന്ന് കഴിച്ച് വയർവേദന മാറിക്കാണുമെന്ന് കരുതുന്നു.വളരെ ശ്രദ്ധിക്കണം.എന്തസുഖം കണ്ടാലും ഉടനെ മരുന്ന് കഴിക്കണം.


വളരെ ദു:ഖകരമായ ഒരു സംഗതി അറിയിക്കുന്നു. നമ്മുടെ ജേക്ക ബിൻ്റെ അപ്പൻ കുഞ്ഞുകുഞ്ഞ് 15-ന് ബുധനാഴ്ച വൈകുന്നേരം 5:30ന് മരിച്ചു.5 മണിക്ക് വീട്ടിൽ വന്നു. ഞാനുമായി മുറ്റത്ത് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. 5:30ന് മരിച്ചു.ഹാർട്ട് അറ്റാക്ക് ആയിരുന്നു. കൈതക്കോടൻ്റെ ആശുപത്രിയിൽ കൊണ്ടുപോയി.പക്ഷേ അപ്പോഴേക്കും പോയിരുന്നു. പിറ്റേ ദിവസം 4 മണിക്ക് പള്ളിയിൽ അടക്കി. വീട്ടിൽ നിന്നും അമ്മ ഉൾപ്പടെ എല്ലാവരും ശവമടക്കിൽ പങ്കെടുത്തു.അമ്മ അന്ന് ലീവ് എടുത്തു.21 ന് ഏഴ് അടിയന്തിരമാണ്. ജേക്കബിൻ്റെ ചേട്ടനും ഇവിടെ ഉണ്ടായിരുന്നു. മേരിയും ഉണ്ടായിരുന്നു.അവർ എല്ലാവരും വളരെ ദു:ഖത്തിലാണ്.ഈ കത്തു കിട്ടിയാൽ നീ ഉടനെ ജേക്കബിന് ഒരു കത്ത് സ്റ്റുഡിയോയിലേക്ക് അയക്കണം. വെള്ളിയാഴ്ച (17ന് ) നീ വരുമെന്ന് കരുതിയതു കൊണ്ടാണ് ഈ വിവരം അറിയിക്കുവാൻ താമസിച്ചത്.


കരിപ്പാടത്തെ സ്ഥലം വിൽക്കുന്ന കാര്യം ഏജൻറുമാരോട് പറഞ്ഞിട്ടുണ്ട്. 3500/- ക കിട്ടിയാൽ കൊടുക്കാം. അല്ലെങ്കിൽ തൽക്കാലം അവിടെ കിടക്കട്ടെ. നിൻ്റെ സ്ഥലം എങ്ങനെയെങ്കിലും വാങ്ങാം. നിനക്ക് ഉണ്ടാക്കാവുന്ന സംഖ്യ നീ ഉണ്ടാക്കുക. ബാക്കി ഞാനും ശ്രമിക്കാം.


അമ്മ സ്കൂളിൽ പോകുന്നുണ്ട്. ഞങ്ങൾക്കെല്ലാവർക്കും ഒരു വിധം സുഖം തന്നെ.ബിജുവിൻ്റെ രണ്ട് കത്ത്, അവൻ പോയതിനു ശേഷം വന്നു. വിശേഷമൊന്നുമില്ലെന്ന് എഴുതിയിട്ടുണ്ട്.2 കത്തിനും മറുപടി അയച്ചു. എന്നാൽ എൻ്റെ ആദ്യ കത്ത് കിട്ടിയില്ലെന്ന് അറിയിച്ചിരുന്നു. വഴിതെറ്റിവല്ലിടത്തും പോയതാകാം.

നിനക്ക് അവിടെ സുഖമെന്ന് കരുതുന്നു. മല്ലിയച്ഛൻ വന്ന് ഭക്ഷണം പാകം ചെയ്തു തരുന്നുണ്ടല്ലോ? പ്രത്യേകിച്ച് ഇവിടെ വിശേഷം ഒന്നും ഇല്ല നിർത്തുന്നു.

                        സസ്നേഹം,

                           അച്ഛൻ.


Sunday, July 10, 2022

അച്ഛൻ മകനയച്ച കത്തുകൾ - 39

 അച്ഛൻ മകനയച്ച കത്തുകൾ - 39.

                        സ്ഥലം,

                       11.2.95.

                   ശ്രീ

Dear Maju,


8 ന് അയച്ച കത്ത് 10 ന് കിട്ടി. വിവരം അറിഞ്ഞ് സന്തോഷിക്കുന്നു.4 ന് വസ്തു അളക്കു മെന്നാണല്ലോ എഴുതിയിരിക്കുന്നത്. ഏതായാലും ഉടനെ അളന്ന് എത്രയുണ്ടെന്ന് അറിയുക.1 1 ന് അളന്നു കാണുമെന്ന് കരുതുന്നു.ബിജു 26.1.95 ന് പോയി. അവൻ പോയതിന് ശേഷം രണ്ട് കത്ത് വന്നിരുന്നു.വിശേഷം ഒന്നും ഇല്ല.


    കരിപ്പാടത്തു നിന്നും രാജു വന്നിരുന്നു. ആദ്യം രണ്ടായിരവും പിന്നീട് സെൻ്റിന് മൂവായിരവും പറഞ്ഞു. അതിന് കൊടുക്കണമെന്നാണ് തീരുമാനിച്ചത്. മൂവായിരത്തി അഞ്ഞൂറ് രൂപയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കച്ചവടം നടന്നില്ലെങ്കിൽ പണം മറ്റുള്ള വഴിക്ക് എങ്ങനെയെങ്കിലും ഉണ്ടാക്കാം. കുഞ്ഞമ്മാവൻ്റെ സ്ഥലം ഒരു കൊല്ലം മുൻപ് 3500 രൂപയ്ക്കാണ് കച്ചവടം നടന്നത്. അതു കൊണ്ട് ആ തുകയെങ്കിലും കിട്ടിയാലേ കൊടുക്കാവൂ എന്നാണ് എല്ലാവരുടേയും അഭിപ്രായം. തൽക്കാലം ആരോടെങ്കിലും കടം വാങ്ങിയാണെങ്കിലും നിൻ്റെ സ്ഥലം വാങ്ങാം. പിന്നീട് വില ഒത്തു വരുമ്പോൾ കരിപ്പാടത്തെ സ്ഥലം വിൽക്കാം. നിനക്ക് സംഘടിപ്പിക്കാവുന്ന തുക നീയുണ്ടാക്കാൻ ശ്രമിക്കുക. ബാക്കി ഞാനും എങ്ങനെയെങ്കിലും സംഘടിപ്പിക്കാം. ഇവിടെ എനിക്കും അമ്മയ്ക്കും റജിക്കും സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. അവിടെ നിനക്ക് സുഖം എന്ന് വിശ്വസിക്കുന്നു. മറ്റു കുടുതൽ വിശേഷം ഒന്നും ഇല്ല.


     28 സെൻ്റിനും വീടിനും കൂടി ആധാരത്തിൽ മുപ്പതിനായിരം രൂപ കാണിച്ചാൽ മതി. ഇക്കാര്യം നേരത്തെ ഉടമസ്ഥനുമായി ആലോചിച്ചു വയ്ക്കുക. ജൂൺ 30 ന് മുൻപ് കരിപ്പാടത്തെ സ്ഥലം 3500 രൂപയ്ക്ക് വിൽക്കാൻ കുഞ്ഞമ്മാവനോട് പറഞ്ഞിട്ടുണ്ട്. രാജുവിന് വേണമെങ്കിൽ രാജു എടുക്കട്ടെ. അല്ലെങ്കിൽ മറ്റാരേയെങ്കിലും അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. ജൂൺ ന് മുൻപ് നടക്കുമെങ്കിൽ നടക്കട്ടെ. അല്ലെങ്കിൽ മറ്റു മാർഗം നോക്കാം.

കത്ത് ചുരുക്കുന്നു.

                    സസ്‌ നേഹം,

                           അച്ഛൻ.

Saturday, July 9, 2022

അച്ഛൻ മകനയച്ച കത്തുകൾ - 38

 അച്ഛൻ മകനയച്ച കത്തുകൾ - 38

                ശ്രീ

                           സ്ഥലം,

                           30.1.95.

പ്രിയപ്പെട്ട മജുവിന്, 


അവിടെ നിന്നും അയച്ച കത്തു കിട്ടി. പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലാതിരുന്നതുകൊണ്ടാണ് കത്തെഴുതാൻ രണ്ടു ദിവസം വൈകിയത്. വസ്തുവിൻ്റെ വിൽപ്പന ഒന്നും തന്നെ ആയിട്ടില്ല. അടുത്തുതന്നെ അവർ വരുമെന്ന് കരുതുന്നു.

സർവ്വേ നമ്പറും വിസ്തീർണ്ണവും കരാറിൽ എഴുതിച്ചേർത്തു കാണുമെന്ന് കരുതുന്നു.ഞാൻ മുൻപ് അയച്ച കത്ത് അവിടെ കിട്ടാതിരിക്കാൻ ന്യായമൊന്നുമില്ല.പോസ്റ്റാഫീസിലും പോസ്റ്റുമാനോടും അന്വേഷിക്കുക.

ഇവിടെ ഞങ്ങൾക്കെല്ലാവർക്കും സുഖം തന്നെ. നിനക്കും സുഖമെന്ന് കരുതുന്നു.മറ്റു വിശേഷങ്ങൾ ഒന്നുമില്ല. നിർത്തുന്നു.

                സസ്നേഹം,

                     അച്ഛൻ.

Friday, July 8, 2022

അച്ഛൻ മകനയച്ച കത്തുകൾ - 37

 അച്ഛൻ മകനയച്ച കത്തുകൾ - 37.


                   ശ്രീ

                         സ്ഥലം,

                         7.12.94.

Dear Maju,


അവിടെ നിന്നും അയച്ച കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു.ഒരെഴുത്ത് തൊട്ട് മുൻപ് ഞാൻ അയച്ചിരുന്നു.അത് കിട്ടി കാണുമെന്ന് കരുതുന്നു.6 - ന് വസ്തു ഉടമസ്ഥനെ കണ്ടോ? അയാൾ കല്യാണത്തിന് വന്നിരുന്നോ? വിൽക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ഉടനെ അത് അഡ്വാൻസ് കൊടുത്ത് കരാർ എഴുതുക. അവിടെ എന്തൊക്കെ വിശേഷം? നിനക്ക് സുഖമെന്നു കരുതുന്നു.

ബിജുവിൻ്റെ എഴുത്ത് 3. 12.94 ന് വന്നിരുന്നു. ടിക്കറ്റ് റിസർവ് ചെയ്യാനുള്ള അനുമതി കിട്ടിയിട്ടുണ്ട്.30 ആം തീയതി രാത്രി 9 മണിക്കാണ് അവിടുന്ന് പോരുന്നത് എന്ന് എഴുതിയിട്ടുണ്ട്. 31 ന് കാലത്ത് എറണാകുളത്ത് എത്തിച്ചേരുമെന്ന് പ്രത്യാശിക്കുന്നു. അവിടെ നല്ല മഞ്ഞാണെന്ന് എഴുതിയിട്ടുണ്ട്. നിനക്ക് അവൻ്റെ കത്ത് വല്ലതും വന്നോ?


ഇവിടെ റജിക്കു പ്രത്യേക വിശേഷമൊന്നുമില്ല. കൈയ്യും പുറവും വേദനയ്ക്ക് അമ്മ ഭരതൻ്റെ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ കാലു പഴുത്ത് നീരുമായിരിക്കുന്നു.കൂടാതെ ഒരാഴ്ചയായി നടുവെട്ടിയും ഇരിക്കുന്നു. ഞാനും ഭരതൻ്റെ മരുന്ന് കഴിക്കുന്നു. ഞങ്ങൾക്ക് - അമ്മയ്ക്കും എനിക്കും - ഒരു വിധം കുറവുണ്ട്.


വസ്തുവിൻ്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അത്യാവശ്യക്കാരനാണെന്ന് പ്രകടിപ്പിക്കരുത്. മറ്റു കൂടുതൽ വിശേഷങ്ങൾ ഒന്നും ഇല്ല. നിർത്തുന്നു.

                      സസ്നേഹം,

                          അച്ഛൻ.

Thursday, July 7, 2022

അച്ഛൻ മകനയച്ച കത്തുകൾ - 36

 അച്ഛൻ മകനയച്ച കത്തുകൾ - 36


                   ശ്രീ

                       സ്ഥലം,

                        1.1 2.94.

Dear Maju,


                   ഇന്നലെ വരെ നിൻ്റെ കത്തു വരും എന്നുള്ള പ്രതീക്ഷയിൽ കാത്തിരുന്നു.അത് കാണാത്തതുകൊണ്ടാണ് ഈ കത്തയക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വസ്തു ഉടമയെ കണ്ടോ? എന്തു തീരുമാനിച്ചു? വില,കാര്യങ്ങൾ പറഞ്ഞുറപ്പിച്ച് അന്നു തന്നെ അഡ്വാൻസു കൊടുത്തു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലെറ്റർ കിട്ടിയാൽ ഉടനെ മറുപടി അയക്കണം.കത്തൊന്നും കാണാഞ്ഞതിൽ ഞങ്ങളെല്ലാം വളരെ വിഷമിച്ചിരിക്കുകയാണ്.

          നിനക്ക് അവിടെ എന്തൊക്കെയാണ് വിശേഷം? സുഖം തന്നെയല്ലേ? ഇവിടെ ഈ ആഴ്ച്ച സകൂൾ മുടക്കമാണ്. എങ്കിലും അമ്മയ്ക്ക് സ്കൂളിൽ പോകണം. കളക്ടർ ആണല്ലോ മുടക്കുന്നത്. എനിക്ക് കഴിഞ്ഞ ഞായറാഴ്ച മുതൽ നടുവ് വെട്ടിയിരിക്കുകയാണ്. മരുന്നുണ്ട്. ഇപ്പോൾ ആശ്വാസം ഉണ്ട്. റജിക്കുവിശേഷം ഒന്നും ഇല്ല. അമ്മയ്ക്ക് വലത് കൈവേദനയാണ്. മുഖത്ത് നീരും ഉണ്ട്. ഡോക്ടർ ഭരതൻ്റെ മരുന്ന് കഴിക്കുന്നുണ്ട്. മറ്റു കൂടുതൽ വിശേഷം ഒന്നും ഇല്ല. മറുപടി പ്രതീക്ഷിച്ചു കൊണ്ട് കത്തു ചുരുക്കുന്നു.

               സസ്നേഹം,

                   അച്ഛൻ.

Wednesday, July 6, 2022

അച്ഛൻ മകനയച്ച കത്തുകൾ - 35

 അച്ഛൻ മകനയച്ച കത്തുകൾ - 35

              ശ്രീ

                           സ്ഥലം,

                       31. 10.94.

Dear Maju,


27/10 ന് അയച്ച കത്ത് 29 ന് കിട്ടി.വിവരം അറിഞ്ഞ് സന്തോഷിക്കുന്നു. ഭൂമി ഇടപാട് നടത്തുന്നത് തന്ത്രപൂർവ്വമായിരിക്കണം. വില അയാളെക്കൊണ്ട് തന്നെ പറയിക്കണം. ധൃതികൂട്ടരുത്. വളരെ അത്യാവശ്യക്കാരനാണെന്ന് തോന്നരുത്. വില അയാൾ പറഞ്ഞാൽ തന്നെ ഉടനെ ആ സംഖ്യയ്ക്ക് സമ്മതം മൂളരുത്. പേശ ണം. മാഷ് വാങ്ങിയ സ്ഥലത്തിൻ്റെ വില അറിയാമല്ലോ? വീടിന് കാര്യമായ വിലകാണരുത്. അത് വളരെ പഴകി ജീർണ്ണിച്ചതാണല്ലോ... അത് കൊണ്ട് വളരെ ബുദ്ധിപൂർവ്വം വേണം ഇടപെടാൻ. അത് ആകെ എത്ര സെൻ്റാണ് എന്നറിഞ്ഞില്ലല്ലോ?

രൂപാ ബാങ്കിൽ നിക്ഷേപിച്ചത് നന്നായി. ചിലവു ചുരുക്കി ശംബളം മിച്ചം വരുന്നത് ബാങ്കിലിടുക. കുറച്ചു മാസം കഴിയുമ്പോൾ നല്ലൊരു സംഖ്യ ബാങ്കിലുണ്ടാകും. ഇതുപോലുള്ള ആവശ്യങ്ങൾ കടമെടുക്കാതെ നടത്താൻ കഴിയും. അതു കൊണ്ട് മിച്ചം വയ്ക്കുവാൻ ശ്രദ്ധിക്കുക. കിട്ടുന്നത് മുഴുവൻ ചിലവഴിച്ചത് കൊണ്ട് വലിയ കാര്യമില്ല. എല്ലാം അവരവർ തന്നെ തീരുമാനിക്കണം. കർശനമായി ചിലവു ചുരുക്കണം.

ഇവിടെ ഞങ്ങൾക്കെല്ലാവർക്കും സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. 4-ാം തീയതിക്കു ശേഷം ബിജുവിൻ്റെ കത്തൊന്നും വന്നില്ല. നിനക്ക് സുഖമെന്നു വിശ്വസിക്കുന്നു. മറ്റൊന്നും കൂടുതലായി എഴുതാനില്ല. കത്തു ചുരുക്കുന്നു.

                    സസ്നേഹം,

                        അച്ഛൻ.

Tuesday, July 5, 2022

അച്ഛൻ മകനയച്ച കത്തുകൾ - 34

 അച്ഛൻ മകനയച്ച കത്തുകൾ - 34

                                 സ്ഥലം,

                             15. 10.94.

Dear Maju,


   അവിടെ നിന്നും അയച്ച കത്തു കിട്ടി. പൂജാ ഹോളിഡേയ്‌സിന് വരുമെന്ന് കരുതി. 5 ദിവസം ഒഴിവുണ്ടായിരുന്നല്ലോ? എന്തുകൊണ്ടാണ് വരാതിരുന്നത്?

സ്ഥലത്തിൻ്റെ കാര്യം ആലോചിക്കുക. വിട്ടു കളയണ്ട. ഓഡിറ്റ് ഒബ്ജക്ഷൻ്റെ കാര്യംD DE യിൽ ഒന്നു കൂടി പോയി അന്വേഷിക്കുക. ശരിയായിട്ടില്ലെങ്കിൽ ടീച്ചറുടെ brother വഴി ശരിയാക്കുവാൻ ശ്രമിക്കുക.ബിജുവിൻ്റെ എഴുത്തൊന്നും പിന്നീട് വന്നില്ല.


കല്ല് കെട്ടിയില്ല.പ്രഭാകരൻ അടുത്തു തന്നെ വന്നേക്കും. കല്ല് കെട്ടാൻ തുടങ്ങിയാൽ ഉടനെ തീരും. നീ വരുകയാണെങ്കിൽ രാത്രിയിലാണെങ്കിൽ പടിഞ്ഞാറേ വഴിയിൽ കൂടി വരിക.മുറ്റം മുഴുവൻ കരിങ്കല്ലു കിടക്കുകയാണ്.


    ഇവിടെ എനിക്കും അമ്മയ്ക്കും റജിക്കും സുഖം തന്നെ. മറ്റു പറയത്തക്ക വിശേഷം ഒന്നും തന്നെയില്ല. നിനക്കും സഹപ്രവർത്തകർക്കും സുഖം എന്നു കരുതുന്നു.

                    സസ്നേഹം,

                          അച്ഛൻ.

അച്ചൻ മകനയച്ച കത്തുകൾ - 33

 അച്ചൻ മകനയച്ച കത്തുകൾ - 33

                         സ്ഥലം, 


                       3.10 .94.


Dear Maju,


27 ന് അയച്ച കത്തു കിട്ടി.വി വ രം അറിഞ്ഞു സന്തോഷിക്കുന്നു. രംഗനാഥൻ മാസ്റ്റർ തിരുവനന്തപുരത്തിന് പോയിട്ടില്ല. എല്ലാ വിവരവും ചോദിച്ചു കൊണ്ട് നീ ഒരെഴുത്ത് അദ്ദേഹത്തിനെഴുതുക. ഓർഡർ ആയിട്ടുണ്ടെങ്കിൽ താമസിയാതെ കിട്ടുമെന്ന് വിശ്വസിക്കുന്നു. ഒന്നുകൂടി DDE യിലും AEOയിലും അന്വേഷിക്കുക. നിനക്ക് സുഖം എന്ന് കരുതുന്നു.


    പ്ലേഗ് രോഗം പടരുന്ന കാലമായതുകൊണ്ട് മറ്റു ആളുകളുമായി അധികം അടുക്കണ്ട. യാത്രയിൽ തീവണ്ടി ആഫീസിലും ബസ് സ്റ്റാൻഡിലും ശ്രദ്ധിക്കുക.ഭക്ഷണകാര്യങ്ങളിലും പരിസര ശുചീകരണത്തിലും ശ്രദ്ധിക്കണം. താമസിക്കുന്ന വീട്ടിൽ എലിയുണ്ടെങ്കിൽ നശിപ്പിക്കണം. എലി തനിയെ ചത്തുവീഴുന്നുണ്ടെങ്കിൽ വിവരം ഹെൽത്ത് ഇൻസ്പെക്ടറെ അറിയിക്കണം.


   ബിജുവിൻ്റെ എഴുത്തൊന്നും പിന്നീട് വന്നില്ല. റജിക്കും എനിക്കും അമ്മയ്ക്കും സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. കല്ല് 12 വണ്ടി ഇറക്കി.പ്രതീക്ഷിച്ചതിലും വളരെയധികം രൂപയായി. എല്ലാ സാധനവും ലോറിയിൽ മുറ്റത്തു വന്നുകിട്ടി. അതു തന്നെ വളരെ ഉപകാരം.കല്ലുകെട്ടൽ കുറച്ചു കഴിഞ്ഞേ ഉണ്ടാകൂ. അതിനും നല്ലൊരു സംഖ്യവേണം. ഏതായാലും ചെയ്യിക്കാതെയിരിക്കാൻ പറ്റുകയില്ല. രംഗനാഥൻ സാറിന് ഒരെഴുത്ത് ഉടനെ അയക്കുക. നിനക്ക് സുഖം എന്നു കരുതുന്നു. സഹപ്രവർത്തകരെ അന്വേഷണം അറിയിക്കുക.

                സസ്നേഹം,

                       അച്ഛൻ.

Monday, July 4, 2022

അച്ഛൻ മകനയച്ച കത്തുകൾ - 32

 അച്ഛൻ മകനയച്ച കത്തുകൾ - 32.

                              സ്ഥലം,

                              8. 9.94.

Dear Maju,

രണ്ടു ദിവസം മുൻപ് നിൻ്റെ കത്തു കിട്ടി. വിവരങ്ങൾ അറിഞ്ഞു സന്തോഷിക്കുന്നു.ബിജുവിൻ്റെ കത്ത് വന്നിട്ടാകാം നിനക്ക് എഴുതാൻ എന്നു കരുതിയത് കൊണ്ടാണ്ട് കത്തയക്കാൻ ഒന്ന് രണ്ട് ദിവസം വൈകിയത്.ബിജുവിൻ്റെ കത്ത് ഇന്നലെ (7.8.94) യാണ് കിട്ടിയത്. വരുന്ന കാര്യം സംശയത്തിലാണ് എഴുതിയിരിക്കുന്നത്. കാരണം അഞ്ചാറു പേർക്ക് NDA ടെസ്റ്റിൻ്റെ കടലാസ് കിട്ടിയിട്ടുണ്ട്. എല്ലാവരേയും ഒരേ സമയം വിടുവാൻ ബുദ്ധിമുട്ടാണ്. ടെസ്റ്റിന് ബിജു മാത്രമേ മലയാളിയായിട്ടുള്ളൂ. പോരുവാൻ ശ്രമിക്കുന്നുണ്ട്.ലീവ് കിട്ടിയാൽ വെള്ളിയാഴ്ച ഫോണിൽ അറിയിക്കാം എന്ന് എഴുതിയിട്ടുണ്ട്. അതു കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരമേ യഥാർത്ഥ വിവരം അറിയാൻ സാധിക്കുകയുള്ളൂ. ലിവ് കിട്ടിയാൽ ശനിയാഴ്ച മുതൽ (10.9.94) ഏഴ് ദിവസമേ ഉണ്ടാകുകയുള്ളൂ. അതായത് 16 ന് വരെ. അതു കൊണ്ട് വരികയാണെങ്കിൽ 15 ന് തിരിച്ചു പോകേണ്ടി വരും. ഏതായാലും നീ സ്കൂൾ ക്ലോസിങ്ങ് date നു തന്നെ (14.9.94) ഇവിടെ എത്തുവാൻ ശ്രമിക്കുക. വരുകയാണെങ്കിൽ കാണുകയെങ്കിലും ചെയ്യാമല്ലോ... ഫോൺ കിട്ടിയതിനു ശേഷം നിന്നെ എഴുതി അറിയിക്കുവാൻ സമയമില്ലാത്തതുകൊണ്ടാണ് 14 ന് തന്നെ എത്തുവാൻ പറയുന്നത്.

ഓഡിറ്റ് ഒബ്ജക്ഷൻ്റെ കാര്യം എന്തെങ്കിലും അറിഞ്ഞോ.മാനേജർ, എച്ച്.എം എന്നിവരോട് വന്ന് സംസാരിക്കുകയാണ് ഉചിതമെന്ന് തോന്നുന്നു. എഴുത്തിൽ കൂടിയാവുമ്പോൾ വിശദീകരിച്ചു കാര്യം മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണ്. ഏതായാലും ഞാൻ വരണമെങ്കിൽ ഓണം അവധി കഴിഞ്ഞ് ആവാം. അവിടെ ഭക്ഷണകാര്യം ശ്രദ്ധിക്കണം. പൈസയുമായി പോരുമ്പോൾ ശ്രദ്ധിക്കണം. അമ്മയ്ക്ക് 10.9.94 മുതൽ സ്കൂൾ മുടക്കമാണ്. അവിടെ സ്കൂളിൽ NCC ക്യാംമ്പ് തുടങ്ങുകയാണ്.അമ്മ സ്കൂളിൽ പോകുന്നുണ്ട്. എനിക്ക് വയറിന് യാതൊരു സുഖവുമില്ല. സ്വാമിയോട് കുറച്ച് നല്ല നെയ്യ് വാങ്ങിക്കൊണ്ട് പോരുക. വരുമ്പോൾ കിഴക്കുവശത്തുകൂടി വരുക. അവിടെ വഴി വീതി കൂട്ടി വൃത്തിയാക്കിയിട്ടുണ്ട്. റജിയ്ക്കും അമ്മയ്ക്കും പ്രത്യേക വിശേഷം ഒന്നുമില്ല. മറ്റ് കൂടുതൽ വിവരം ഒന്നും ഇല്ല.

               സസ്നേഹം,

                  അച്ഛൻ.

Sunday, July 3, 2022

അനുഭവങ്ങൾ പാളിച്ചകൾ ബാല്യകാല സ്മരണകൾ-60,സന്തോഷിൻ്റെ കുട

 

അനുഭവങ്ങൾ പാളിച്ചകൾ
ബാല്യകാല സ്മരണകൾ-60.

സന്തോഷിൻ്റെ കുട.

      ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ 11:30 ന് ഇടവേള സമയത്ത് മൂത്രമൊഴിക്കാൻ പോകുന്ന തിരക്കിലായിരുന്നു.പലരും കുട നിവർത്തി മഴ കൊള്ളാതെ കെട്ടി നിൽക്കുന്നതും ഒഴുകുന്നതുമായ വെള്ളത്തിൽ കളിക്കുന്ന തിരക്കിലായിരുന്നു. ഈ സമയത്താണ് സന്തോഷ് എൻ്റെ കുടയിൽ അവൻ്റെ കുട കൊണ്ട് കൊത്തിയത്.കുട ശീലയിൽ ഒന്ന് രണ്ട് പാടുകൾ വീണു. ഞാൻ അവൻ്റെ കുടയിൽ എൻ്റെ നിവർത്തിയ കുട ചരിച്ച് ഒരു കൊത്ത് കൊടുത്തു. അവൻ്റെ കുട രണ്ടായി പിളർന്നു. അവൻ വേഗം സ്റ്റാഫ് റൂമിൽ പോയി വിവരം പറഞ്ഞു. അച്ഛൻ അവിടെ അദ്ധ്യാപകനായിരുന്നു. കാര്യം തിരക്കിയ അച്ഛൻ അവനാണ് ആദ്യം കുടയിൽ അക്രമിച്ചതെന്ന് കണ്ടെത്തി. ശാസനയിൽ ഒതുക്കി.അവൻ്റെ പഴകിയ ഒരു കുടയായിരുന്നു. അതാണ് രണ്ടായി പിളർന്ന് പോയത്. ബാല്യകാല സ്മരണയിൽ മഴക്കാലത്ത് ഓർമ്മ വരുന്ന ഒരു സംഭവമാണിത്.
        🖌️🖍️                 🖌️  മജു