പ്രതീക്ഷയാണ് ജീവിതം. അതിന് ഒരു ഉദാഹരണമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി. കേരളത്തിലെ മൂന്ന് കോടി ജനങ്ങളിൽ ഭൂരിഭാഗവും ലോട്ടറി എടുക്കാൻ മുന്നിലാണ്.ഒരു ലോട്ടറി എടുത്ത് കയ്യിൽ വയ്ക്കുമ്പോൾ മുതൽ റിസൽറ്റ് വരുന്നതുവരെ എന്തെല്ലാം സ്വപ്നങ്ങൾ കാണാം. അടിച്ചില്ല എന്നറിയുമ്പോൾ നിരാശയല്ല. അന്ന് പണിയെടുത്ത് കിട്ടിയതിൽ 200 രൂപയ്ക്കു കൂടി ലോട്ടറി വാങ്ങും. വീണ്ടും ആ നിമിഷം മുതൽ ജീവിതത്തോട് അഭിനിവേശം തുടങ്ങുകയായി. വീണ്ടും സ്വപ്നങ്ങൾ ഫലം വരുന്നതുവരെ. അതൊരു സുഖമാണ്. വീണ്ടും എടുക്കും 300 രൂപയ്ക്ക്. അല്ല പിന്നെ എന്നോടാ കളി എന്നൊരു വാശി പോലെ. വീണ്ടും പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കും. അതങ്ങനെ അനവരതം തുടരും.ഇതു വരെ ലോട്ടറിക്ക് ചിലവാക്കിയ പൈസ ഉണ്ടായിരുന്നെങ്കിൽ നല്ലൊരു വീട് പണിയാമായിരുന്നു എന്ന് ഓർമ്മിച്ചത് പണിയൊന്നുമില്ലാതെ വയസായി വീട്ടിലിരുന്നപ്പോഴാണ്.
- ശുഭം -
✍️മജു
No comments:
Post a Comment