ശ്രീമതി. കല്ല്യാണി അമ്മ എന്റെ അയൽവക്കത്ത് താമസിച്ചിരുന്ന പ്രായമായ ഒരു മുത്തശിയായിരുന്നു.അവർക്ക് 80 വയസിനു മുകളിൽ പ്രായം ഉണ്ടായിരുന്നു.
ധാരാളം സ്വത്തും അവരുടെ പേരിൽ ഉണ്ടായിരുന്നു. ഒരേ ഒരു മകൻ മദ്രാസിൽ ജോലി ചെയ്യുകയായിരുന്നു.
ചക്ക ,മാങ്ങ സീസൺ ആയാൽ തൊടിയിലെ ചക്കയെല്ലാം ഇടുവിച്ച് ചക്കക്കുരു പുഴുങ്ങി ഉണങ്ങാൻ വെയിലത്ത് ഇടും. ചക്കയും ഉണക്കി സൂക്ഷിക്കും. മാങ്ങയെല്ലാം അരിഞ്ഞ് വെയിലത്ത് ഇട്ടു ഉണക്കും.
കൂട്ടുകുടുംബത്തിൽ അവരുടെ ഒരേ ഒരു മുറിയിലായിരുന്നു അവരുടെ താമസം. ആ മുറിയിൽ ഒരു കട്ടിലിൽ ആയിരുന്നു അവർ കിടന്നിരുന്നത്. അതിനോട് ചേർന്നൊരു ചെറിയ മുറിയിലായിരുന്നു പാചകം.
രാവിലെ പറമ്പിലെ പ്രത്യേകഇലയൊക്കെ ഇട്ട് കാച്ചിയ വെളിച്ചെണ്ണ തേച്ചുള്ള കുളി. പനങ്കുല പോലത്തെ മുടിയിൽ ഒരെണ്ണം പോലും നരച്ചിരുന്നില്ല. മത്സ്യമോ മാംസമോ അവർ ഉപയോഗിച്ചിരുന്നില്ല. പറമ്പിലെ ചീരയും ചേമ്പും ചേനയും തക്കാളിയും കാച്ചിലും അവർ കഴിച്ചിരുന്നു. മഴക്കാലമായാൽ ഉണക്കി വെച്ചിരിക്കുന്ന ചക്കക്കുരുവും മാങ്ങാ തൊലിയും ഒക്കെ കൂട്ടി അവർ കറിയുണ്ടാക്കി അവർ ജീവിച്ചു. നുറുവയസു വരെ ഒരു രോഗവുമില്ലാതെ ജീവിച്ചാണ് കല്ലാണി അമ്മ മടങ്ങിയത്.
(തുടരും)
✍️ മജു
🌲🌲🌲🌳🌳🌳🌳🌳🌲🌲🌲🌲🌲🌲🌲🌳🌳
No comments:
Post a Comment