എന്റെ ബാല്യകാലത്തു സ്കൂളിലേക്ക് രണ്ടുകിലോമീറ്റർ നടന്നാണ് പോയിരുന്നത്.നടന്നുപോകുമ്പോൾ ഞങ്ങൾ ഒരു കളി കളിക്കാറുണ്ട്.ഒരു വാഹനത്തിന്റെ പേര് ഒരാരുത്തര് പറയും. ഉദാഹരണത്തിന് കാർ, ബസ്, സൈക്കിൾ, ലോറി.
പേര് പറഞ്ഞ വാഹനം റോഡിൽകൂടി ഞങ്ങളെ കടന്നുപോകുമ്പോൾ വാഹനത്തിന്റെ പേര് പറഞ്ഞആൾക്ക് ഒരു പോയിന്റ്.
വല്ലോപ്പോഴുമാണ് ഒരു കാറോ ബസോ വരിക.ഞാൻ എപ്പോഴും സൈക്കിൾ ആണ് പറയുക.സ്കൂൾ എത്തുമ്പോൾ 20 ഓളം സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയിരിക്കും.സൈക്കിൾ പറഞ്ഞഞാൻ ജയിക്കും.
ഇന്ന് റോഡിൽ ഒരു സൈക്കിൾ കണികാണാൻ പോലും കിട്ടുന്നില്ല. കുറഞ്ഞ ദൂരം വല്ലാത്ത കയറ്റിറക്കങ്ങളില്ലാത്ത റോഡിലൂടെ സൈക്കിൾചവിട്ടി പോകുന്നത് നല്ല വ്യായാമവുമാണ്.
✍️മജു
No comments:
Post a Comment