Saturday, February 22, 2020

#ചിമിഴ് മാഗസിൻ



        "ചിമിഴ് " മാഗസിൻ ( ഫെബ്രുവരി 2020)സൗജന്യമായി ഒരെണ്ണം അയച്ചു തന്നതിന് കൃതജ്ഞത രേഖപ്പെടുത്തുന്നു.

   ഇന്ന് എഴുത്തുകാരെ മുട്ടിയിട്ട് നടക്കാൻ വയ്യെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അതിനു് ആരും വിഷമിച്ചിട്ട് കാര്യമില്ല. പണ്ടത്തെ കാലഘട്ടത്തിലല്ല ഇന്ന് നമ്മൾ ജീവിക്കുന്നത്. പലർക്കും അവരവരുടെ രചനകൾ ഫെയ്സ് ബുക്ക്, വാട്ട്സ്ആപ്പ്, ഓൺലൈൻ സാഹിത്യ കൂട്ടായ്മകൾ ഇവയിലൊക്കെ പ്രകടിപ്പിക്കാൻ അവസരം ഉണ്ടെന്നുള്ളതാണ്.അതുകൊണ്ട് പലരും എഴുതുന്നു.

 പണ്ട് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം ഉണ്ടായിരുന്നവർ എഴുതാതിരുന്നിട്ടുണ്ട്. ഇന്ന് സ്കൂൾ കുട്ടികളെ സർഗാത്മകത യുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങൾ കുട്ടികൾക്ക് കിട്ടുന്നുമുണ്ട്. ക്യാമ്പുകളുണ്ട്.കൂട്ടായ്മകളുണ്ട്.

  മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി, മാധ്യമം ഇവയിലൊക്കെ പ്രശസ്തരായവർ മാത്രം എഴുതുമ്പോൾ ബാക്കിയുള്ളവർക്കും പ്ലാറ്റ്ഫോം ഒരുക്കാൻ ഇന്ന് കഴിയുന്നുണ്ട്. എഴുതി തെളിഞ്ഞവരെല്ലാം ഒരു ദിവസം കൊണ്ട് എഴുത്തുകാരായവരല്ല.

       പല നല്ല കൂട്ടായ്മയിൽ നിന്നും നല്ല രചനകൾ പിറക്കുന്നുണ്ട്. നാളെ നല്ല എഴുത്തുകാർ ഇതിലൂടെ ഉണ്ടായി കൂടെന്നില്ല.

ബുക്കർ സമ്മാനം കിട്ടിയ കൃതിയേക്കാൾ നല്ല കൃതികൾ ഉണ്ടായിരുന്നു എന്ന് കേട്ടിരിക്കുന്നു. പക്ഷേ എല്ലാത്തിനും ഭാഗ്യവും കൂടി വേണം.

     മനുഷ്യന്റെ കാലുകൾ മുന്നോട്ടാണ് നടക്കുന്നത്.പുറകോട്ടല്ല. എന്തെല്ലാം കോട്ടങ്ങൾ ഉണ്ടായാലും സോഷ്യൽ മീഡിയയിലൂടെയും പുതിയ എഴുത്തുകാർ ഉദയം ചെയ്യുക തന്നെ ചെയ്യും. അവരിൽ ചിലരുടെ കൃതികൾ മാതൃഭൂമി പോല  പ്രശസ്‌ത വാരികകളിൽ വരുകയും ഉണ്ടായി.

എല്ലാവർക്കും ആശംസകൾ.🙏

No comments:

Post a Comment