അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാല സ്മരണകൾ - 55
മെലിഞ്ഞ കുട്ടി.
എൻ്റെ ചെറുപ്പത്തിൽ ഞാൻ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു. എനിക്ക് തടി വയ്ക്കണം എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. എൻ്റെ ആഗ്രഹം അച്ഛനെ അറിയിച്ചപ്പോൾ ഒരു ചൈൽഡ്സ് പെഷിലി സ്റ്റിനെ കാണിച്ചു. മെലിഞ്ഞിരിക്കുന്നതിൽ കാര്യമില്ലെന്നും ആരോഗ്യമാണ് പ്രധാനം എന്നും പറഞ്ഞു.ആരോഗ്യം ഉണ്ടല്ലോ പിന്നെ ഓരോരുത്തരുടെ ശരീരപ്രകൃതമാണ് മെലിഞ്ഞതും തടിച്ചതുമായ ശരീരം ". അദ്ദേഹം പറഞ്ഞു. എനിക്ക് ടോണിക്ക് എഴുതി തരണമെന്ന് ഞാൻ പറഞ്ഞു.രണ്ട് ഇഡ്ഡലി കഴിച്ചാൽ ഒരു മുട്ടയ്ക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു.എന്നിരുന്നാലും എൻ്റെ സമാധാനത്തിന് അദ്ദേഹം ഒരു വിറ്റാമിൻ ടോണിക്ക് എഴുതിതന്നു.ടോണിക്ക് കുടിച്ചിട്ടും തടിയൊന്നും വച്ചില്ല.
അങ്ങനെ ഇരിക്കുമ്പോൾ പത്രത്തിൽ ഒരു പരസ്യം :- "തടിയും തൂക്കവും കൂടാൻ ജീവൻ ടോൺ കഴിക്കുക ", ആ പരസ്യത്തിൽ സിക്സ് പാക്ക് മസിലുമായി ഒരു മനുഷ്യൻ്റെ ചിത്രവും ഉണ്ടായിരുന്നു.അത് ഒരു ബോട്ടിൽ വാങ്ങി തരണമെന്ന് അച്ഛനോട് ശാഠ്യം പിടിച്ചു. വാങ്ങി തന്നു.അതു കഴിച്ചിട്ടും തടിയൊന്നും വച്ചില്ല.
പത്താം ക്ലാസ് എത്തിയതോട് കൂടിയാണ് കുറച്ച് തടി വെച്ചത്.
ഇന്ന് തടിയും തൂക്കവും കുറച്ച് അന്നത്തെ മെലിഞ്ഞ പയ്യനാകാൻ ഞാൻ കൊതിക്കുന്നു.
(തുടരും)
✍️ മജു
No comments:
Post a Comment