Saturday, September 21, 2019

റേഡിയോ (കഥ)🐧


പാലും പഴവും പൂവും പവിഴവും പാവം എനിക്കു വേണ്ടല്ലോ.....
പനിനീരു പെയ്യുന്നു വാനിലിന്നും......
പതിവു പോലിന്നു ഞാൻ കാത്തിരിപ്പൂ......
പഠിക്കുന്നത് കുമാരി. ജയശ്രീ.പഠിപ്പിക്കുന്നത് ശ്രീ.പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്. വർഷങ്ങൾക്ക് മുമ്പ് ആകാശവാണിയിൽ പാട്ട് പഠിപ്പിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല.
ആ സമയത്ത് റേഡിയോയുടെ അടുത്തിരുന്ന് ഒപ്പം പാടും. വരികൾ എഴുതി എടുക്കും.
പാലും പഴവും പൂവും പവിഴവും
പാവം എനിക്കു വേണ്ടല്ലോ......
വരികൾ ഒന്ന് വായിക്കൂ, സാർ പറയും.
പാലും...... പഴവും...... പൂവും..... പവിഴവും.....
പാവം..... എനിക്ക്‌.... വേണ്ടല്ലോ...........
ശരി തുടങ്ങാം. ഹർമോണിയത്തിൽ ശ്രുതി മീട്ടുകയായി, ഒപ്പം പാട്ടും.
ഇന്നും ആ പാട്ടിന്റെ വരികൾ ഏറെ ഇഷ്ടമാണ്. പലപ്പോഴും ആ വരികൾ മനസിൽ ഓടിയെത്താറുണ്ട്.
സ്റ്റീരിയോയുടെ ആ കാലത്ത് ജോലിയൊക്കെ കഴിഞ്ഞ് രാത്രി വീടെത്തിയാൽ എ.ആർ.റഹ്മാൻ ഈണം നൽകിയ ബോംബെയിലെ
" അന്ത അറബിക്കടലോരം
ഹമ്മ .....ഹമ്മഹമ്മ......"
ഈ പാട്ടോടുകൂടിയാണ് എ.ആർ.റഹ്മാൻ പ്രശസ്തനായത്‌.
കാസെറ്റിൽ തെരഞ്ഞെടുത്ത് റെക്കോഡ് ചെയ്ത ഗാനം ഒഴുകികൊണ്ടേയിരിക്കും. ഗാനവീ ചികൾ നാലുപാടും പരക്കും. ഏകാന്ത സുന്ദരമായ രാത്രിയിൽ പാട്ട് കേട്ട് എപ്പോഴോ ഉറങ്ങി പോകും. കാസെറ്റിലെ പാട്ട് കഴിയുമ്പോൾ ടേപ്പ് റിക്കോർഡർ നിന്നിട്ടുണ്ടാവും.രാവിലെ എണീക്കുമ്പോഴാണ് സ്വിച്ച് ഓഫാക്കുക.
ഒരു പാട് ലളിതഗാനങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ശ്രീ. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് പഠിപ്പിക്കുന്ന ആ ലളിത ഗാനം കേൾക്കുന്ന സുഖമുണ്ടല്ലോ അതൊന്നു വേറെ തന്നെയാണ്.
എല്ലാവരും ഒപ്പം പാടൂ
"പാലും പഴവും പൂവും പവിഴവും
പാവം എനിക്കു വേണ്ടല്ലോ.......
പനിനീരു പെയ്യുന്നു വാനിലിന്നും
പതിവുപോലിന്നു ഞാൻ കാത്തിരിപ്പൂ..... "
സ്നേഹത്തിന്റെ ഊഷ്മളമായ സന്ദേശം ഉൾക്കൊള്ളുന്ന ഈ ഗാനം എല്ലാവർക്കും സമർപ്പിച്ചു കൊണ്ട്.....
പതിവുപോലിന്ന് ഞാൻ കാത്തിരിപ്പൂ.......
- ശുഭം -
#M@ju

No comments:

Post a Comment