താമരാക്ഷൻ പിള്ളയെ എൻ്റെ കൂടെ കൂട്ടുന്നത് 2012 ലാണ്.പല സ്ഥലങ്ങളിലും വൈകുന്നേരങ്ങളിലെ വിരസത മാറ്റാൻ കൂട്ടായി വന്നു താമരാക്ഷൻ പിള്ള.
2016 ഓടുകൂടി താമരാക്ഷൻ പിള്ളയോടൊപ്പമുള്ള സഹവാസം എനിക്ക് മുട്ടുവേദന സമ്മാനിച്ചു. പിന്നെ താമരാക്ഷൻ പിള്ളയെ ഒരിടത്ത് ഒതുക്കി വച്ചു. ഞങ്ങൾ തമ്മിൽ നല്ല കൂട്ടില്ലാതായി.
പിന്നെ നാല് അഞ്ച് വർഷങ്ങൾക്കു ശേഷം മകൻ പത്താം ക്ലാസ് കഴിഞ്ഞാണ് താമരാക്ഷൻ പിള്ളയെ ഇരുന്നിടത്ത് നിന്ന് പുറത്തെടുത്തത്.അപ്പോഴേക്കും വെറുതെ കുത്തിയിരുന്ന താമരാക്ഷൻ പിള്ളയുടെ പല ഭാഗങ്ങളും ഒരു പരുവമായിരുന്നു.
താമരാക്ഷൻ പിള്ളയെ വണ്ടി വിളിച്ച് അതിൽ കയറ്റി ഡോക്ടറെ കാണിച്ചു.അദ്ദേഹം ടയറും ട്യൂബും ബ്രേക്കും ചെയിനും മാറ്റി ഇട്ടു. എങ്കിലും താമരാക്ഷൻ പിള്ള പഴയ പ്രതാപം കാണിക്കുന്നില്ല. ചവിട്ടു ഭാരം കൂടുതൽ....
അതു കൊണ്ട് താമരാക്ഷൻ പിള്ളയെ ഒരു സൈഡിൽ മകനും വച്ചു.
പൊതുവേ കയറ്റവും ഇറക്കവുമുള്ള റോഡിലൂടെ താമരാക്ഷൻ പിള്ള വിചാരിച്ച രീതിയിൽ മുന്നോട്ട് പോകുന്നില്ല. അതാവാം താമരാക്ഷൻ പിള്ളയെ മകനും ഒരിടത്ത് ഇരുത്തിയിരിക്കുന്നത്. സ്വസ്ഥമായി ഇരിക്കുന്ന താമരാക്ഷൻ പിള്ളയുടെ ചിത്രം ചുവടെ.
ആരോഗ്യവും ചുറുചുറുക്കുമുണ്ടായിരുന്ന പ്പോൾ സുന്ദരനായ സൈക്കിൾ ആയിരുന്നു ഇത്. ആർക്കും വേണ്ടാണ്ടായപ്പോൾ മകനും കൂട്ടുകാരും ഇട്ടപേരാണ് താമരാക്ഷൻ പിള്ള.ആർക്കും വേണ്ടാതിരിക്കുക എന്നാൽ താമരാക്ഷൻ പിള്ളയാകുക.....😂
ആർക്കെങ്കിലുമൊക്കെ വേണ്ടപ്പെട്ടവരായി മാറിയില്ലെങ്കിൽ മനുഷ്യൻ മാരും താമരാക്ഷൻ പിള്ള മാർ തന്നെ😀😭😎😂.
താമരാക്ഷൻ പിള്ളയെ ഒന്നു കൂടി സർവീസ് ചെയ്ത് എടുത്താൽ ഉപകാരിയാകും എന്ന് എനിക്കുറപ്പുണ്ട്. ദീർഘകാലം വെറുതെ ഇരുന്നതുകൊണ്ടും മഴവെള്ളം വീണതു കൊണ്ടുമാണ് ചവിട്ടു ഭാരം വന്നതെന്ന് കരുതുന്നു.ഉപകാരിയാക്കി മാറ്റാൻ ഒരിക്കൽ കൂടി സർവീസ് ചെയ്താൽ മിടുക്കനാവും😀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
✍️M@ju
No comments:
Post a Comment