Monday, January 18, 2021

പുതിയ മുഖങ്ങൾ

 ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തത്വാതിഷ്ഠിത രാഷ്ട്രീയം നടപ്പിലാക്കിയത് സഖാവ്.ഇ.എം.എസ് നമ്പൂതിരിപ്പാടാണ്.സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുപ്പിൽ നിർത്തി വിജയിപ്പിക്കുക.പാർട്ടി മെമ്പർ പോലുമല്ലാത്തവരാണ് ഇവർ. പക്ഷേ അവരെ പാർട്ടി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചാൽ പിന്നെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ച് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ്.അതായത് പാർലമെൻ്ററി വ്യാമോഹം ഈ പാർട്ടിയിൽ ഇല്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ,മുഖ്യമന്ത്രി, മന്ത്രി മാർ ,സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി മുതൽ സാദാ പാർട്ടി പ്രവർത്തകർ വരെ സഖാവ് എന്ന ഒരറ്റ വിശേഷണത്തിൽ ഒതുങ്ങുന്ന പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലാതെ വേറെ ഏത്?

    ശ്രീ.മമ്മൂട്ടിയെ നിയമസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് കേട്ടു. പരിഗണിച്ചാൽ നിലപാടെടുക്കേണ്ടത് ശ്രീ.മമ്മൂട്ടിയാണ്.

     ശ്രീ.മമ്മൂട്ടി ജയിച്ചു വന്നാൽ ജനക്ഷേമത്തിന് ഉതകുന്ന ഒരു പാട് കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യുവാൻ കഴിയും.

No comments:

Post a Comment