Wednesday, January 20, 2021

താമരാക്ഷൻ പിള്ള



   താമരാക്ഷൻ പിള്ളയെ എൻ്റെ കൂടെ കൂട്ടുന്നത് 2012 ലാണ്.പല സ്ഥലങ്ങളിലും വൈകുന്നേരങ്ങളിലെ വിരസത മാറ്റാൻ കൂട്ടായി വന്നു താമരാക്ഷൻ പിള്ള.


2016 ഓടുകൂടി താമരാക്ഷൻ പിള്ളയോടൊപ്പമുള്ള സഹവാസം എനിക്ക് മുട്ടുവേദന സമ്മാനിച്ചു. പിന്നെ താമരാക്ഷൻ പിള്ളയെ ഒരിടത്ത് ഒതുക്കി വച്ചു. ഞങ്ങൾ തമ്മിൽ നല്ല കൂട്ടില്ലാതായി. 


പിന്നെ  നാല് അഞ്ച് വർഷങ്ങൾക്കു ശേഷം മകൻ പത്താം ക്ലാസ് കഴിഞ്ഞാണ് താമരാക്ഷൻ പിള്ളയെ ഇരുന്നിടത്ത് നിന്ന് പുറത്തെടുത്തത്.അപ്പോഴേക്കും വെറുതെ കുത്തിയിരുന്ന താമരാക്ഷൻ പിള്ളയുടെ പല ഭാഗങ്ങളും ഒരു പരുവമായിരുന്നു.


 താമരാക്ഷൻ പിള്ളയെ വണ്ടി വിളിച്ച് അതിൽ കയറ്റി ഡോക്ടറെ കാണിച്ചു.അദ്ദേഹം ടയറും ട്യൂബും ബ്രേക്കും ചെയിനും മാറ്റി ഇട്ടു. എങ്കിലും താമരാക്ഷൻ പിള്ള പഴയ പ്രതാപം കാണിക്കുന്നില്ല. ചവിട്ടു ഭാരം കൂടുതൽ....

അതു കൊണ്ട് താമരാക്ഷൻ പിള്ളയെ ഒരു സൈഡിൽ മകനും വച്ചു.


പൊതുവേ കയറ്റവും ഇറക്കവുമുള്ള റോഡിലൂടെ താമരാക്ഷൻ പിള്ള വിചാരിച്ച രീതിയിൽ മുന്നോട്ട് പോകുന്നില്ല. അതാവാം താമരാക്ഷൻ പിള്ളയെ മകനും ഒരിടത്ത് ഇരുത്തിയിരിക്കുന്നത്. സ്വസ്ഥമായി ഇരിക്കുന്ന താമരാക്ഷൻ പിള്ളയുടെ ചിത്രം ചുവടെ. 


ആരോഗ്യവും ചുറുചുറുക്കുമുണ്ടായിരുന്ന പ്പോൾ സുന്ദരനായ സൈക്കിൾ ആയിരുന്നു ഇത്. ആർക്കും വേണ്ടാണ്ടായപ്പോൾ മകനും കൂട്ടുകാരും ഇട്ടപേരാണ് താമരാക്ഷൻ പിള്ള.ആർക്കും വേണ്ടാതിരിക്കുക എന്നാൽ താമരാക്ഷൻ പിള്ളയാകുക.....😂

ആർക്കെങ്കിലുമൊക്കെ വേണ്ടപ്പെട്ടവരായി മാറിയില്ലെങ്കിൽ മനുഷ്യൻ മാരും താമരാക്ഷൻ പിള്ള മാർ തന്നെ😀😭😎😂.

      താമരാക്ഷൻ പിള്ളയെ ഒന്നു കൂടി സർവീസ് ചെയ്ത് എടുത്താൽ ഉപകാരിയാകും എന്ന് എനിക്കുറപ്പുണ്ട്. ദീർഘകാലം വെറുതെ ഇരുന്നതുകൊണ്ടും മഴവെള്ളം വീണതു കൊണ്ടുമാണ് ചവിട്ടു ഭാരം വന്നതെന്ന് കരുതുന്നു.ഉപകാരിയാക്കി മാറ്റാൻ ഒരിക്കൽ കൂടി സർവീസ് ചെയ്താൽ മിടുക്കനാവും😀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


✍️M@ju

Tuesday, January 19, 2021

ഓമലേ നിനക്കായ്❤️



സൂര്യൻ ☀️ഉദിക്കും🌄

അസ്തമിക്കും🌅

മഴയും 🌧️മഞ്ഞും വെയിലും☀️

മാറി മാറി വരും

രാത്രി 🌠കഴിഞ്ഞാൽ പകൽ

പകൽ കഴിഞ്ഞാൽ രാത്രി🌠

എനിക്ക് നീയും🧏

നിനക്ക് ഞാനും🧔

ഓമലേ നമ്മുടെ സ്നേഹം❤️

സൂര്യനും☀️ ചന്ദ്രനും🌙 ഉള്ള കാലം വരെ

 നിലനിൽക്കട്ടെ

ഇനിയുമേറെ ദൂരം പോകുവാനുണ്ട് സഖീ🙋

കരുത്തായ് കരുതലായ് നീ

അരികിൽ വേണം 🙎❤️

ഓമലേ എല്ലാം ദൈവനിശ്ചയം🙏


✍️M@ju

Monday, January 18, 2021

The great Indian Kitchen. മഹത്തായ ഭാരതീയ അടുക്കള.



      വിദ്യാസമ്പന്നയായ ഭാര്യ ജോലിക്ക് അപേക്ഷ അയച്ചതു പോലും തെറ്റായി കരുതുന്ന യാഥാസ്ഥിതികനായ കോളേജ് ലക്ചറായ  ഭർത്താവും ഭർത്തൃപിതാവും.


 കളക്ടർക്കും മേലാണ് അടുക്കള ജോലിയും കുട്ടികളെ വളർത്തലും എന്ന ഡയലോഗ്.....


    കുടുംബത്തിൻ്റെ അന്തസ്, വ്യക്തിയുടെ അന്തസ് ഏതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.... രണ്ടിനും വേണ്ടേ.....


   സംവിധായകൻ ജിയോ ബേബി യാഥാസ്ഥിതിക കുടുംബത്തിൽ വന്നു കയറിയ (അങ്ങനെയാണല്ലോ പറയുക.... വന്നു കയറുക )  ദുർഗന്ധം വമിക്കുന്ന അടുക്കള പ്രമേയമാക്കി ഇനിയും ചിലതൊക്കെ മാറേണ്ടതില്ലേ എന്ന ആശയം പങ്കുവയ്ക്കുന്നു.....


    ആർത്തവം അശുദ്ധിയല്ലെന്ന് സുപ്രീം കോടതി പറയുമ്പോഴും 7 ദിവസം ഒരു മുറിയിൽ ഒരു പായിൽ ഒരു പ്ലേറ്റും ഗ്ലാസും മാത്രം ഉപയോഗിച്ച് മാറിയിരിക്കേണ്ട ഏകാന്തവാസം.


     ആർത്തവ സമയത്ത് സത്രീകൾക്ക് വിശ്രമം ആവശ്യമാണ് എന്ന കാഴ്ച്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ പണ്ടുള്ളവർ വിശ്രമത്തിന് ഉപദേശിച്ചിട്ടുണ്ടാവാം. ആ സമയത്ത് അവർ വിശ്രമിക്കട്ടെ. വാളെടുത്തവനൊക്കെ വെളിച്ചപ്പാടായപ്പോൾ അതിനൊക്കെ പല മാനങ്ങൾ വന്നു പോയതാവാം. ശരീരത്തിൽ നടക്കുന്ന ജൈവീകമായ ഒരു പ്രവർത്തനം എങ്ങനെയാണ് ഇത്രമാത്രം അശുദ്ധി കൽപ്പിക്കപ്പെട്ടതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത സംഗതിയാണ്. മനുഷ്യ മനസിലെ മാലിന്യമാണ് ആദ്യം മാറ്റേണ്ടത്...... അതിനേക്കാൾ അശുദ്ധമായതൊന്നും തന്നെ ഭൂമിയിലില്ല....


    സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കഥാപാത്രത്തോട് നീതി പുലർത്തി.


     സമൂഹത്തിൽ മാറ്റങ്ങൾ വരേണ്ടതായ പല കാര്യങ്ങളും സിനിമയിൽ പറയുന്നുണ്ട്.പലതും സമൂഹത്തിൽ മൊത്തമായി എന്നു പറയാനും കഴിയില്ല. പുരോഗമനാശയങ്ങളും സഹിഷ്ണുതയും സ്നേഹവും ഉള്ളിടത്തൊക്കെ ഇതിൽ പറഞ്ഞ പലതിലും എന്നേ മാറ്റം വന്നു കാണണം. എങ്കിലും സിനിമയാണ്.... കലയാണ്..... കല ജീവിതം തന്നെയാണ്...... സിനിമ കാണുക....


✍️M@ju

പുതിയ മുഖങ്ങൾ

 ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തത്വാതിഷ്ഠിത രാഷ്ട്രീയം നടപ്പിലാക്കിയത് സഖാവ്.ഇ.എം.എസ് നമ്പൂതിരിപ്പാടാണ്.സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുപ്പിൽ നിർത്തി വിജയിപ്പിക്കുക.പാർട്ടി മെമ്പർ പോലുമല്ലാത്തവരാണ് ഇവർ. പക്ഷേ അവരെ പാർട്ടി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചാൽ പിന്നെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ച് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ്.അതായത് പാർലമെൻ്ററി വ്യാമോഹം ഈ പാർട്ടിയിൽ ഇല്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ,മുഖ്യമന്ത്രി, മന്ത്രി മാർ ,സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി മുതൽ സാദാ പാർട്ടി പ്രവർത്തകർ വരെ സഖാവ് എന്ന ഒരറ്റ വിശേഷണത്തിൽ ഒതുങ്ങുന്ന പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലാതെ വേറെ ഏത്?

    ശ്രീ.മമ്മൂട്ടിയെ നിയമസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് കേട്ടു. പരിഗണിച്ചാൽ നിലപാടെടുക്കേണ്ടത് ശ്രീ.മമ്മൂട്ടിയാണ്.

     ശ്രീ.മമ്മൂട്ടി ജയിച്ചു വന്നാൽ ജനക്ഷേമത്തിന് ഉതകുന്ന ഒരു പാട് കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യുവാൻ കഴിയും.