To be ,or not to be, that is the question.(കഥ)🐧
സ്ക്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം കെ.എസ്.ആർ.ടിസി ബസിൽ യാത്ര ചെയ്യുമ്പോേൾ വെള്ള ഷർട്ടും വെള്ളമുണ്ടും കണ്ണട വെച്ച ,കൈയ്യിൽ ഒരു സ്യൂട്ട് കേസും പിന്നെ ഒരു ചെറിയ പ്ലാസ്റ്റിക്ക് കവറുമായി ഒരു മാന്യദ്ദേഹം വാടാ നാം കുറിശ്ശി എത്തിയപ്പോൾ ബസിൽ കയറി. ഇരിക്കാൻ സീറ്റില്ലാതിരുന്നതിനാൽ ഏറ്റവും പുറകിൽ സ്യൂട്ട് കേസും പ്ലാസ്റ്റിക്ക് കൊണ്ടുള്ള ചെറിയ കവർ സ്യൂട്ട് കേസിന്റേയും ബസിന്റെ പുറകുവശത്തെ ബോഡിയുടെയും മധ്യത്തിലായി വെച്ചു.ഓട്ടത്തിനിടയിൽ ഡ്രൈവർ ബ്രേക്കിൽ കാലമർത്തിയപ്പോർപ്ലാസ്റ്റിക്ക് കവറിൽ നിന്ന് മാങ്ങകൾ പുറത്തേക്ക് തെറിച്ചുവീണ് ഉരുണ്ട് പെരണ്ട് ഓടി നടന്നു. ആളുകൾ മാങ്ങകൾ ഓരോന്നായെടുത്ത് അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു." ജൈവ നാ ,പക്ഷേ കുറച്ചേ ഉള്ളൂ, അല്ലെങ്കിൽ ഓരോന്ന് തരാമായിരുന്നു " എന്ന് പറഞ്ഞ് വീണ്ടും കവർ സൂട്ട് കേസിനും വണ്ടിയുടെ പുറകിലെ ബോഡിയുടെയും നടുവിലായി വെച്ചു. അപ്പോഴാണ് കണ്ടക്ടർ വന്നത്. " ഒരു സ്ക്കൂൾ സ്റ്റോപ്പ് " കണ്ടക്ടർ പൈസ വാങ്ങി ടിക്കറ്റ് കൊടുത്തു." അവിടെയെത്തുമ്പോൾ ഒന്ന് പറയ ണേ"
" പറയാം, അവിടെ നിർത്തില്ല, കുറച്ച് ഇപ്പുറത്തായി ഇറങ്ങി നടക്കാനുള്ള ദൂരമേയുള്ളൂ." കണ്ടക്ടർ പറഞ്ഞു.ബസ് ശീഘ്രം ഓടുകയാണ്. നാലോ അഞ്ചോ പേർ മാത്രമാണ് നിന്ന് യാത്ര ചെയ്യുന്നതായി ഉള്ളൂ.
അപ്പോഴാണ് നമ്മുടെ കഥാനായകന്റെ പോക്കറ്റിലെ ഫോണിൽ നിന്ന് റിങ്ങ് ടോൺകേട്ടത്.( കഥാപ്രസംഗ മല്ല കെട്ടോ ) അദ്ദേഹം ഫോണെടുത്ത് സംസാരിച്ച് തുടങ്ങി.
" പെരുന്നാൾ 5 ആം തീയതിയല്ലേ? അതിനെന്തിനാ 3 നും 4 നും അവധി കൊടുക്കുന്നത്? സർക്കാർ സ്ക്കൂളിനൊക്കെ ജൂൺ 3നും 4 നും അവധി കൊടുത്തിട്ടുണ്ട് എന്നുള്ളത് ശരി തന്നെ. അവര് 6 ആം തീയതി യെ തുറക്കുന്നുളളൂ, എന്നു വെച്ച് നമുക്ക് 203 പ്രവർത്തി ദിവസം തികയ്ക്കണ്ടേ?''
"പിന്നെ മഴക്കാലം വന്നാൽ കാലവർഷക്കെടുതി അവധികൾ, ബന്ദ്, ഹർത്താൽ അവധികൾ വേറെ.ഇനി 3 നും 4 നും വന്നാൽ തന്നെ ക്ലാസ്സൊന്നും നടക്കില്ല.ക്ലാസ് തിരിക്കലും ടൈംടേബിൾ കൊടുക്കലുമല്ലേ നടക്കൂ, അല്ല ഞാൻ ചോദിക്കട്ടെ ഈ അവധി കൊടുത്താൽ ആർക്കാണ് സന്തോഷം, കുറെ അധ്യാപകർക്കും കുട്ടികൾക്കും, രക്ഷിതാക്കൾക്ക് വലിയ സന്തോഷമൊന്നും കാണില്ല. അതു കൊണ്ട് ജൂൺ 3നും 4 നും അവധി വേണ്ട ". എന്നും പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു.
സ്ക്കൂളിന്റെ ആരോ നടത്തിപ്പുകാരനാണെന്ന് സംസാരത്തിൽ നിന്ന് മനസിലാക്കാം.
അപ്പോൾ അദ്ദേഹത്തിന്റെ അടുത്തു നിന്ന യാത്രികൻ സംഭാഷണത്തിന്റെ തുടർച്ച ഏറ്റെടുത്തു.
"നമ്മളൊക്കെ കാശുണ്ടായിട്ടാണോ ഇത്രയും രൂപ കൊടുത്ത് ഇത്തരം സ്കൂളുകളിൽ അയക്കുന്നത് "
"അതെ അതെ " അദ്ദേഹം പറഞ്ഞു.
അദ്ദേഹം വീണ്ടും തുടർന്നു, "മന്നം ജയന്തി ക്കെന്തിനാ അവധി? ആദിവസം മന്നത്തിനെക്കുറിച്ച് രണ്ട് വാക്കുപറഞ്ഞു കൊടുത്താൽ പോരേ.ശ്രീ നാരായന്ന ഗുരു ജയന്തി, ആവണി അവിട്ടം, അയങ്കാളി ജയന്തി ഇതിനൊക്കെ എന്തിനാ അവധി? ഈ മഹാൻമാരെക്കുറിച്ചൊക്കെകുട്ടികൾക്കറിയോ?പിന്നെ ശനി, ഞായർ ഒക്കെ അവധിയല്ലേ?ജയന്തി ദിവസത്തെ അവധിയെടുത്ത് കളഞ്ഞു അന്നത്തെ ദിവസം കുറച്ച് നേരം ആ മഹാൻമാരെക്കുറിച്ച് പറഞ്ഞു കൊടുത്താൽ പോരേ? സർക്കാരിന് എല്ലാവരേയും തൃപ്തിപ്പെടുത്തേണ്ടേ? ഓണത്തിനെന്തിനാപത്ത് ദിവസം അവധി? തിരുവോണത്തിന്റെ അന്ന് പോരേ അവധി? ക്രിസ്തുമസിനെന്തിനാപത്ത് ദിവസം അവധി? ക്രിസ്തുമസ് ദിവസം മാത്രം പോരെ അവധി?" അവരുടെ സംഭാഷണം ഇങ്ങനെ നീണ്ടു. സഹയാത്രികൻ പറഞ്ഞു: "പത്താം ക്ലാസ് കഴിഞ്ഞു വരുന്നവന്റെ കയ്യിൽ ഒരു മാതൃഭൂമി പത്രം കൊടുത്തിട്ട് വായിക്കാൻ പറഞ്ഞാൽ വായിക്കാനറിയുമോ?"
"എവിടെ അറിയാൻ, ഒന്നും പഠിക്കാത്തവരേയും ജയിപ്പിച്ചു വിടുകയല്ലേ? പിന്നെ എങ്ങനെയാ വായിക്കുന്നത്?" അദ്ദേഹം പറഞ്ഞു.മദ്ധ്യവേനലവധി ഒരു ദിവസം മതിയെന്ന് അവരിരുവരും പറഞ്ഞില്ല. മദ്ധ്യവേനലവധിയെക്കുറിച്ച് സംസാരം ഒന്നും ഉണ്ടായില്ല.
അല്ല അത് ഇപ്പൊ ആര് പറയണതാ കാര്യം? ആലോചിച്ചിരുന്ന് ഉറങ്ങിപ്പോയി.
ജാതി തിരിച്ച്, മതം തിരിച്ച് സ്ക്കൂളുകളായി മാറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.
അപ്പോൾ മനുഷ്യ ജാതി ഇല്ലാതായികൊണ്ടിരിക്കുകയാണോ? നാളെ നീ ആരുമായി കൊള്ളട്ടെ നല്ല മനുഷ്യനായാൽ മതിയെന്ന് പഠിച്ചതോ?
കരീമും ഗോപിയും ചാക്കോച്ചനും ഒരുമിച്ചിരുന്ന് പഠിച്ചിരുന്ന കാലം മാറുകയാണോ?ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
No comments:
Post a Comment