ഓൺലൈൻ (ഇന്നത്തെ ചിന്താവിഷയം)🐧
ബാല്യത്തിൽ ഷർട്ടിന്റെയും ട്രൗസറിന്റെയും തുണി കടയിൽ പോയി എടുത്ത് അത് തയ്യൽക്കാരന്റെ കയ്യിൽ കൊടുത്തു തയ്യിച്ചു കിട്ടാൻ ചുരുങ്ങിയത് പതിനഞ്ച് ദിവസമെങ്കിലും എടുക്കും. അതിന്റെ ഇടയിൽ രണ്ട് മൂന്ന് തവണ തയ്യൽക്കാരന്റെ അടുത്ത് പോയി ചോദിക്കും. രണ്ട് ദിവസം കുടി കഴിഞ്ഞിട്ടു വരൂ ധാരാളം തയ്യ്ക്കാൻ ഉണ്ട് എന്ന് അദ്ദേഹം പറയും.അത്രയ്ക്ക് തിരക്കാണ്. തയ്യ്ച്ചത് കിട്ടി കഴിഞ്ഞാൽ വീട്ടിൽ കൊണ്ട് വച്ച് ഇടയ്ക്കിടയ്ക്ക് എടുത്തു ഷർട്ടിന്റെ ഭംഗിനോക്കും, മണത്തു നോക്കും.പുതിയ ഷർട്ടിന്റെ മണം മനസ് കുളിർപ്പിക്കും. തിരുവോണ ദിവസം ആഷർട്ടിട്ട് കൈകൊട്ടികളി കാണാനും വടംവലി കാണാനും പോകും. കളി കണ്ട് നടക്കുമ്പോൾ ഷർട്ടിലെങ്ങാനും ചെളി പറ്റുന്നുണ്ടോയെന്ന് ഇടയ്ക്കിടയ്ക്ക് നോക്കും.
ഓണത്തിന് പൂവിടാൻ (പത്ത് ദിവസം) പു പറിക്കാൻ തോട്ടിലും പറമ്പിലും പാടത്തും മലയിലും വഴിയരികിലെ ചെടികളിൽ നിന്നെല്ലാം പൂ പറിക്കും.
കാലം മാറി. കോലവും മാറി.ഓണം തന്നെ ആഗോളവത്ക്കരണത്തിന്റെ ഭാഗമായി മാറി. എല്ലാം റെഡിമെയ്ഡ് കിട്ടും. പൂക്കൾ ,ഓണത്തപ്പൻ, ഓണസദ്യ, ഓണപ്പുടവ അതായത് ഷർട്ട്, പാന്റ്സ് മുതലായവ. കടയിൽ പോയാൽ അപ്പോൾ തന്നെ സാധനങ്ങൾ കിട്ടും. ഇപ്പോൾ ആ ട്രെന്റും മാറി.ജട്ടി മുതൽ ലാപ്പ്ടോപ്പ് വരെ ഓൺലൈൻ പർച്ചേസ് അല്ലേ? മൂന്ന് ദിവസം കൊണ്ട് വീട്ടിലെത്തും!!!!! നമ്മുടെ കച്ചവടക്കാർക്ക് കച്ചവടം കുറയുന്ന ഒരവസ്ഥ സംജാതമായി വരുകയാണ്. ഓൺലൈൻ purchase ഒഴിവാക്കി നമ്മുടെ നാട്ടിലെ കടയിൽ നിന്ന് തന്നെ തുണി കൾ വാങ്ങുന്നതല്ലേ നമ്മുടെ കച്ചവടക്കാരെ സഹായിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ കാര്യം.

No comments:
Post a Comment