Saturday, June 29, 2019

കൃഷ്ണനെതല്ലി, കുചേലൻ🐧

കൃഷ്ണനെതല്ലി, കുചേലൻ🐧

വാർത്ത കേട്ട ജനങ്ങളെല്ലാം ഞെട്ടി. കൃഷ്ണനെ കുചേലൻ തല്ലുകയോ? ഈരേഴു പതിനാലു ലോകത്തിനും അധിപതിയായ ശ്രീ കൃഷ്ണനെ തല്ലാൻ കുചേലന് എങ്ങനെ ധൈര്യം വന്നു.വാർത്ത കേട്ട ഭക്തജനങ്ങൾ നാലുഭാഗത്തു നിന്നും ഓടിക്കൂടി. കുചേലനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം. കലികാലം എന്നല്ലാണ്ട് എന്താ പറയുക, ഭഗവാനെ തല്ലുകയോ. ഭഗവാനേ കാ രുണ്യ സിന്ധോ എന്താണീ കേൾക്കുന്നത്.
എടോ കുചേലാ, താനെന്തിനാണ് ഭഗവാനെ തല്ലിയത്? കുചേലൻ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. " ഇനിയും ഇയാളെ ഞാൻ തല്ലും.ഇതിപ്പോൾ ഇരുപത്തിയഞ്ചാമത്തെ സ്റ്റേജിലാണ് ഞാൻ കുചേല വേഷം കെട്ടുന്നത്. പത്ത് രൂപ പോലും ഇതുവരെ പ്രതിഫലം തന്നിട്ടില്ല. ഞാനും എന്റെ കുടുംബവും എങ്ങനെ കഴിയുന്നു എന്ന് ഇയാൾ അന്വേഷിച്ചിട്ടുണ്ടോ?നാടുനീളെ കഥകളി കളിച്ച് നടന്നിട്ട് പ്രതിഫലം ഇയാൾ പോക്കറ്റിലിടും.പ്രതിഫലം ചോദിച്ചാൽ നാളെ തരാം തരാം എന്നു പറയും. ഞാനിന്ന് ആഹാരം പോലും കഴിച്ചിട്ടില്ല. അറിയോനിങ്ങൾക്ക്? അല്ല നിങ്ങളെങ്ങനെ അറിയാനാണ്? എന്റെ നിവൃത്തികേട് കൊണ്ട് തല്ലിപ്പോയി ".

PS: ഈ കഥ ഞാൻ പഠിക്കുമ്പോൾ കേട്ടിട്ടുള്ളത് ഓർത്ത് എഴുതിയതാണ്..

No comments:

Post a Comment