പണ്ടുകാലത്ത് ഒരു വൈദ്യൻ്റെയടുത്ത് സുഖിമാനായ ഒരു മനുഷ്യൻ തടി കുറയ്ക്കാൻ വേണ്ടി ചെന്നു. മൂന്നു നേരം മൂക്കുമുട്ടെ തിന്നുകയായിരുന്നു അദ്ദേഹത്തിൻ്റെ ആകെ ജോലി. പണിയും എടുക്കില്ല, വ്യായാമവും ചെയ്യില്ല. തടി കുറയ്ക്കാൻ മരുന്നിന് ചെന്നപ്പോൾ വൈദ്യൻ സൂക്ഷിച്ച് നോക്കിയിട്ടു പറഞ്ഞു: "നിങ്ങൾ ഒരു മാസത്തിനകം മരിച്ചു പോകും." പിന്നെ ചികിൽസിച്ചിട്ടെന്താ കാര്യം. ഇനി അഥവാ ഒരു മാസം കഴിഞ്ഞ് മരിച്ചില്ലെങ്കിൽ വന്നു കാണുക."
ഇതു കേട്ടതും തടിയൻ ബോധംകെട്ടുവീണു. മരണഭയം മനുഷ്യർക്കെല്ലാം ഉള്ളതാണല്ലോ. ഒരു മണിക്കൂർ കഴിഞ്ഞ് അയാൾ കണ്ണു തുറന്ന് പരിചാരകർക്കൊപ്പം വീട്ടിലേക്ക് പോയി. ഓരോ ദിവസവും ഊണില്ല, കുളിയില്ല, ജപമില്ല. ഭാര്യ നിർബന്ധിച്ചാൽ കുറച്ച് കഴിച്ചെങ്കിലായി. വൈദ്യർ പറഞ്ഞത് വെറുതേയാകുമോ എന്ന് ശങ്കിച്ച് ഊണിന് താൽപ്പര്യം കുറഞ്ഞു. നിദ്ര നിശയിൽ പോലുമില്ലാതായി.അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും തടിയനായ മനുഷ്യൻ മെലിഞ്ഞുണങ്ങി. വൈദ്യൻ പറഞ്ഞ മരിക്കണദിവസവും കഴിഞ്ഞു.മരിച്ചില്ലെങ്കിൽ ചെന്ന് കാണാനല്ലേ പറഞ്ഞത് എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും വൈദ്യൻ്റെയടുത്തെത്തി.
അപ്പോൾ വൈദ്യൻ പറഞ്ഞു: "ഇപ്പോൾ തടിയൊക്കെ കുറഞ്ഞല്ലോ, തടിച്ചവനെ ചെടച്ചവനാക്കാൻ ഇതുവരെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല, ചെടച്ചവനെ തടിച്ചവനാക്കാൻ മരുന്നുണ്ട് താനും , താങ്കളുടെ തടി കുറയാൻ ഒരു സൂത്രം പ്രയോഗിച്ചതാണ്. "ഇനി നല്ല ഭക്ഷണം, വ്യായാമം ഇവ ചെയ്ത് ജീവിക്കാൻ പറഞ്ഞ് അയാളെ വിട്ടു.
ആ മനുഷ്യൻ എന്നും വ്യായാമം ചെയ്ത് പൊണ്ണതടി കൂടാതെ നോക്കി സുഖമായി ജീവിച്ചു.

ഈ കഥ പണിയെടുക്കാതെ മൂക്കുമുട്ടെ തിന്ന് തടിയൻമാരും തടിച്ചികളുമായി ഓരോ വ്യാജ പരസ്യത്തിൽ വഞ്ചിതരാകുന്നവർക്ക് സമർപ്പിക്കുന്നു.
ഗുണപാഠം: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക.
- ശുഭം -
- ശുഭം -
✍️M@ju.
No comments:
Post a Comment