Tuesday, June 23, 2020

മാസ്ക്കുകളും ബ്രാൻഡഡ് ആകുമ്പോൾ



മാസ്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമാണ്. ഡോക്ടർമാരും നേഴ്സ്മാരു മൊക്കെയാണ് മാസ്ക് ധരിച്ചിരുന്നത്. അത് സർജിക്കൽ മാസ്ക്ക് ആണ്. നമുക്ക് തുണികൊണ്ടുള്ളതുമതി.

ഇനിയിപ്പോൾ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി.10 രൂപ മുതൽ 25 രൂപ വരെ കൊടുത്താൽ നല്ല മാസ്ക്ക് കിട്ടും. അപ്പോഴാണ് പല പ്രമുഖ വസ്ത്ര കമ്പനികളും തങ്ങളുടെ മാസ്ക്ക് ഇറക്കിയിരിക്കുന്നത്.ഒരെണ്ണത്തിന് 100 രൂപ വരെ വില വരും.ഏതെല്ലാം രൂപത്തിൽ മാസ്ക്ക് അവതരിക്കും എന്നത് ഓരോരുത്തരുടേയും ഭാവന പോലിരിക്കും.

    ഇനിയിപ്പോൾ മാസ്ക്ക് ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ ഭംഗിയാക്കാമെന്ന് മൽസരിക്കുകയാണ് വസ്ത്ര കമ്പനികൾ.

      മാസ്ക്കും ഒരു വസ്ത്രമായി കഴിഞ്ഞില്ലേ.... എങ്കിലും ഏതെങ്കിലും രോഗത്തെ ചെറുക്കാൻ ലോകമെമ്പാടുമുള്ളവർ ഇങ്ങനെ ഒന്ന് ധരിക്കുന്നത് ആദ്യം.
 മാസ്ക്ക് ധരിക്കൂ...... കോവിഡിനെ ചെറുക്കൂ....

(ഈ മാസ്ക്ക് ഞാൻ വാങ്ങിയതല്ല )

✍️മജു.



No comments:

Post a Comment