Monday, June 29, 2020
Sunday, June 28, 2020
# പൊണ്ണതടിയൻ (കഥ)
പണ്ടുകാലത്ത് ഒരു വൈദ്യൻ്റെയടുത്ത് സുഖിമാനായ ഒരു മനുഷ്യൻ തടി കുറയ്ക്കാൻ വേണ്ടി ചെന്നു. മൂന്നു നേരം മൂക്കുമുട്ടെ തിന്നുകയായിരുന്നു അദ്ദേഹത്തിൻ്റെ ആകെ ജോലി. പണിയും എടുക്കില്ല, വ്യായാമവും ചെയ്യില്ല. തടി കുറയ്ക്കാൻ മരുന്നിന് ചെന്നപ്പോൾ വൈദ്യൻ സൂക്ഷിച്ച് നോക്കിയിട്ടു പറഞ്ഞു: "നിങ്ങൾ ഒരു മാസത്തിനകം മരിച്ചു പോകും." പിന്നെ ചികിൽസിച്ചിട്ടെന്താ കാര്യം. ഇനി അഥവാ ഒരു മാസം കഴിഞ്ഞ് മരിച്ചില്ലെങ്കിൽ വന്നു കാണുക."
ഇതു കേട്ടതും തടിയൻ ബോധംകെട്ടുവീണു. മരണഭയം മനുഷ്യർക്കെല്ലാം ഉള്ളതാണല്ലോ. ഒരു മണിക്കൂർ കഴിഞ്ഞ് അയാൾ കണ്ണു തുറന്ന് പരിചാരകർക്കൊപ്പം വീട്ടിലേക്ക് പോയി. ഓരോ ദിവസവും ഊണില്ല, കുളിയില്ല, ജപമില്ല. ഭാര്യ നിർബന്ധിച്ചാൽ കുറച്ച് കഴിച്ചെങ്കിലായി. വൈദ്യർ പറഞ്ഞത് വെറുതേയാകുമോ എന്ന് ശങ്കിച്ച് ഊണിന് താൽപ്പര്യം കുറഞ്ഞു. നിദ്ര നിശയിൽ പോലുമില്ലാതായി.അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും തടിയനായ മനുഷ്യൻ മെലിഞ്ഞുണങ്ങി. വൈദ്യൻ പറഞ്ഞ മരിക്കണദിവസവും കഴിഞ്ഞു.മരിച്ചില്ലെങ്കിൽ ചെന്ന് കാണാനല്ലേ പറഞ്ഞത് എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും വൈദ്യൻ്റെയടുത്തെത്തി.
അപ്പോൾ വൈദ്യൻ പറഞ്ഞു: "ഇപ്പോൾ തടിയൊക്കെ കുറഞ്ഞല്ലോ, തടിച്ചവനെ ചെടച്ചവനാക്കാൻ ഇതുവരെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല, ചെടച്ചവനെ തടിച്ചവനാക്കാൻ മരുന്നുണ്ട് താനും , താങ്കളുടെ തടി കുറയാൻ ഒരു സൂത്രം പ്രയോഗിച്ചതാണ്. "ഇനി നല്ല ഭക്ഷണം, വ്യായാമം ഇവ ചെയ്ത് ജീവിക്കാൻ പറഞ്ഞ് അയാളെ വിട്ടു.
ആ മനുഷ്യൻ എന്നും വ്യായാമം ചെയ്ത് പൊണ്ണതടി കൂടാതെ നോക്കി സുഖമായി ജീവിച്ചു.

ഈ കഥ പണിയെടുക്കാതെ മൂക്കുമുട്ടെ തിന്ന് തടിയൻമാരും തടിച്ചികളുമായി ഓരോ വ്യാജ പരസ്യത്തിൽ വഞ്ചിതരാകുന്നവർക്ക് സമർപ്പിക്കുന്നു.
ഗുണപാഠം: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക.
- ശുഭം -
- ശുഭം -
✍️M@ju.
Saturday, June 27, 2020
Thursday, June 25, 2020
Wednesday, June 24, 2020
Tuesday, June 23, 2020
മാസ്ക്കുകളും ബ്രാൻഡഡ് ആകുമ്പോൾ
മാസ്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമാണ്. ഡോക്ടർമാരും നേഴ്സ്മാരു മൊക്കെയാണ് മാസ്ക് ധരിച്ചിരുന്നത്. അത് സർജിക്കൽ മാസ്ക്ക് ആണ്. നമുക്ക് തുണികൊണ്ടുള്ളതുമതി.
ഇനിയിപ്പോൾ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി.10 രൂപ മുതൽ 25 രൂപ വരെ കൊടുത്താൽ നല്ല മാസ്ക്ക് കിട്ടും. അപ്പോഴാണ് പല പ്രമുഖ വസ്ത്ര കമ്പനികളും തങ്ങളുടെ മാസ്ക്ക് ഇറക്കിയിരിക്കുന്നത്.ഒരെണ്ണത്തിന് 100 രൂപ വരെ വില വരും.ഏതെല്ലാം രൂപത്തിൽ മാസ്ക്ക് അവതരിക്കും എന്നത് ഓരോരുത്തരുടേയും ഭാവന പോലിരിക്കും.
ഇനിയിപ്പോൾ മാസ്ക്ക് ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ ഭംഗിയാക്കാമെന്ന് മൽസരിക്കുകയാണ് വസ്ത്ര കമ്പനികൾ.
മാസ്ക്കും ഒരു വസ്ത്രമായി കഴിഞ്ഞില്ലേ.... എങ്കിലും ഏതെങ്കിലും രോഗത്തെ ചെറുക്കാൻ ലോകമെമ്പാടുമുള്ളവർ ഇങ്ങനെ ഒന്ന് ധരിക്കുന്നത് ആദ്യം.
മാസ്ക്ക് ധരിക്കൂ...... കോവിഡിനെ ചെറുക്കൂ....
(ഈ മാസ്ക്ക് ഞാൻ വാങ്ങിയതല്ല )
✍️മജു.
Sunday, June 21, 2020
Saturday, June 20, 2020
അനുഭവങ്ങൾ പാളിച്ചകൾ,ബാല്യകാല സ്മരണകൾ- 27
ബാല്യകാലത്ത് എന്റെ ഒരു വാഹനമായിരുന്നു
ഇത്. സൈക്കിളിന്റെ റിമ്മോടയറോ ആയിരിക്കും
കൂടുതലായും ഉപയോഗിക്കുക. അമ്മ കടയിൽ
പോയി എന്തെങ്കിലും വാങ്ങി വരാൻ പറഞ്ഞാൽ
ഈ വണ്ടി സ്റ്റാർട്ടാക്കിയാൽ കട യിൽ ചെന്നേ
നിൽക്കൂ.പിന്നെ തിരിച്ച്
വീട്ടിലേക്ക്.വൈകുന്നേരങ്ങളിലും അവധി
ദിവസങ്ങളിലും ഈ വാഹനം ഓടിച്ച് കളിക്കും.
അത് ഒരു രസമായിരുന്നു.ഇപ്പോഴത്തെ
കുട്ടികൾക്ക് ഈ വാഹനമൊക്കെ
അപരിചിതമായിരിക്കും. മൊബൈൽ
ഗെയിമിലേക്കും ടി.വിയിലേക്കും വഴി
മാറിയപ്പോൾ ഞങ്ങളുടെ പഴയ വാഹനം
(ചിത്രത്തിന് കടപ്പാട്)
✍️മജു
Friday, June 19, 2020
Wednesday, June 17, 2020
Sunday, June 14, 2020
Friday, June 12, 2020
Thursday, June 11, 2020
Monday, June 8, 2020
ഞാൻ വരച്ച ചിത്രങ്ങൾ - 90
ലോക്ക് ഡൗൺ
20 20 മാർച്ച് 24ന് ആരംഭിച്ച ലോക്ക് ഡൗൺ ഇന്ന് 8.6.2020 ന് 77 ദിവസം പൂർത്തിയായി അവസാനിക്കുകയാണ്. എങ്കിലും കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നിയന്ത്രണങ്ങൾ തുടരും. 77 ദിവസം 90 ചിത്രങ്ങൾ വരച്ച് ലോകത്ത് സമാധാനത്തിനും ശാന്തിയ്ക്കും മാഹാമാരി ഒഴിഞ്ഞു പോകാനും പ്രളയകെടുതികൾ, കൊടുങ്കാറ്റ് ഉണ്ടാകാതിരിക്കാനും വേണ്ടി ഈ 90ചിത്രങ്ങൾ സമർപ്പിക്കുന്നു. വേഗതയിൽ വരച്ച ചിത്രങ്ങളാണ്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക
ലോകാ സമസ്താ സുഖിനോ ഭവന്തു.ലോകർക്കെല്ലാം ശാന്തിയും സമാധാനവും നൻമയും ഭവിക്കട്ടെ. എല്ലാ തിൻമകളും അകലട്ടെ. ലോകത്തും നമ്മുടെ രാജ്യത്തും സമാധാനം കളിയാടട്ടെ.
അസതോമാ സദ്ഗമയാ
തമസോമാ ജ്യോതിർഗമയാ
മൃത്യോമാ അമൃതംഗമയാ
തമസോമാ ജ്യോതിർഗമയാ
മൃത്യോമാ അമൃതംഗമയാ
✍️ മജു.
Sunday, June 7, 2020
Saturday, June 6, 2020
Friday, June 5, 2020
Thursday, June 4, 2020
Wednesday, June 3, 2020
Subscribe to:
Posts (Atom)