7
വയസ്സായ ഒരു ആൺകുട്ടി 10 ആം ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിയോട് ചേച്ചി SEX
എന്ന് പറഞ്ഞാൽ എന്താ?ചേച്ചി അത് പ്ലസ്ടു വിനു പഠിക്കുന്ന ഏട്ടനോട്
ചോദിക്കാൻ പറഞ്ഞു.ഏട്ടൻ എന്താണ് പറയുന്നത് എന്ന് കേൾക്കാല്ലോ.ഏട്ടാ ഈ sex
എന്നു പറഞ്ഞാൽ എന്താ?ഏട്ടൻ തലയ്ക്കിട്ടൊരു കിഴുക്കുകൊടുത്തു.ഉം ഉം എന്നു
കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തെത്തി.എന്തിനാ മോൻ കരയുന്നെ.sex എന്ന് പറഞ്ഞാൽ
എന്താ അമ്മേ?അത് ചോദിച്ചതിന് ഏട്ടൻ തലയ്ക്കിട്ടു കിഴുക്കി.SEX എന്താണെന്നു
അറിയണത്രെ.മുട്ടയിൽ നിന്നു വിരിഞ്ഞിട്ടില്ല.കയിലുകൊണ്ടു കൊടുത്തു
ഒന്നു തലയ്ക്ക്.കരഞ്ഞു അച്ഛന്റെ അടുത്തു ചെന്നു.ഈ sex എന്നു പറഞ്ഞാൽ എന്താ
അച്ഛാ?അച്ഛൻ കുളിക്കാൻ എണ്ണയൊക്കെ പുരട്ടി നിൽക്കുകയായിരുന്നു.അച്ഛൻ
തല്ലാനും വഴക്കു പറയാനൊന്നും നിന്നില്ല.ഞാൻ കുളിച്ചിട്ടു വന്നിട്ടു പറയാം
എന്ന് പറഞ്ഞു.അച്ഛൻ കുളിക്കാൻ പോണ വഴിക്കു വച്ച് സുഹൃത്തിനെ വിളിച്ചു
ചോദിച്ചു.മകൻ sex എന്ന് പറഞ്ഞാൽ എന്താണെന്നു ചോദിക്കുന്നു.എന്താ
പറയണ്ടേ?ചെക്കന് കാര്യമായ എന്തോ തകരാർ ഉണ്ട് എന്ന് സുഹൃത്ത് പറഞ്ഞു.
അച്ഛൻ കുളികഴിഞ്ഞു വീട്ടിൽ വന്നു.മകനെ അടുത്ത് വിളിച്ചു ചോദിച്ചു :"ആട്ടെ നിനക്ക് ഇപ്പൊ എവിടുന്നു കിട്ടി ഈ sex."അത് ഇന്നലെ ഇവിടെ കൊണ്ടുവന്ന അപ്ലിക്കേഷൻ ഫോമിൽ Sex എന്ന് എഴുതിയിരിക്കുന്നത് കണ്ടു ചോദിച്ചതാ.ഓ അതാണോ കാര്യം.
കുട്ടി ചിന്തിച്ചത് എന്ത്?മുതിർന്നവർ കണക്കുകൂട്ടിയത്എന്ത്?
കുട്ടികൾ അങ്ങിനെയാണ്.എന്തു കണ്ടാലും അറിയാനുള്ള ആഗ്രഹം ഉണ്ടാകും.മുതിർന്നവർ അതിനു സംയമനത്തോടെയും കുട്ടിയുടെ കൗതുകത്തെ കെടുത്താതെയും പക്വതയുടെയും ഉള്ള മറുപടി കുട്ടികൾ ഇഷ്ട്ടപ്പെടുന്നു.ഏവർക്കും നന്മകൾ നേർന്നു കൊണ്ട്